ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധിച്ചവർക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു

ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധിച്ചവർക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. സിനിമ കാണാൻ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് ഡെലിഗേറ്റുകൾ പ്രതിഷേധിച്ചത്. അതേ തുടർന്നാണ് പൊലീസ് കേസെടുത്തത്.
‘നൻപകൽ നേരത്ത് മയക്കം’ സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഐഎഫ്എഫ്കെയിൽ പ്രതിഷേധം അരങ്ങേറിയത്. റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ല എന്നാരോപിച്ചാണ് ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധമുണ്ടായത്. തിയേറ്ററിനുള്ളിൽ കയറാൻ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാൻ ശ്രമിക്കുകയും ഇതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുൻപിൽ ഡെലിഗേറ്റുകൾ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.
ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഇന്നലെ രാവിലെ മുതൽ സിനിമ കാണാനായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പൊലീസ് ഇടപെട്ടാണ് ഒടുവിൽ സമരക്കാരെ അനുനയിപ്പിച്ചത്.
Story Highlights: case of rioting was registered against those who protested at the IFFK venue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here