Advertisement

അടുത്ത വർഷം മുതൽ 9-14 വയസിനിടയിലുള്ള പെൺകുട്ടികൾക്ക് സെർവാവാക്കും; വാക്‌സിനേഷൻ യജ്ഞം ഏപ്രിൽ മുതൽ

December 14, 2022
Google News 2 minutes Read
cervavac vaccination drive from next year

സെർവിക്കൽ കാൻസറിനെതിരായ പുതിയ വാക്‌സിൻ അടുത്ത വർഷം മുതൽ. ഒൻപത് വയസിനും 14 വയസിനും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്‌സിൻ നൽകുക. ( cervavac vaccination drive from next year )

അടുത്ത വർഷം ഏപ്രിൽ-മെയ് മാസത്തോടെ വാക്‌സിൻ ലഭ്യമാകുമെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തത്. സെർവാവാക്ക് എന്ന് പേര് നൽകിയിരിക്കുന്ന വാക്‌സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. സെർവാവാക് എച്ച്പിവി-16, 18, 6, 11 (Human papillomavirus infection) എന്നിങ്ങനെ നാല് വകഭേദത്തിനെതിരെ പ്രതിരോധം നൽകുമെന്നാണ് റിപ്പോർട്ട്. നിലവിൽ 2,500 മുതൽ 3,300 രൂപ വരെയാണ് ഒരു ഡോസിന്റെ വിലയെങ്കിലും അടുത്ത വർഷം വാക്‌സിനേഷൻ യജ്ഞം ആരംഭിക്കുന്നതോടെ വാക്‌സിൻ ഒരു ഡോസിന് 200 മുതൽ 400 രൂപ എന്ന നിരക്കിൽ ലഭ്യമാക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനെവാല പറഞ്ഞു.

2016 ൽ സിക്കിം സർക്കാർ ക്യാമ്പെയിൻ അടിസ്ഥാനത്തിൽ വാക്‌സിൻ യജ്ഞം നടത്തിയെന്നും, ഇന്ന് മറ്റ് വാക്‌സിനുകൾക്കൊപ്പം തന്നെ സാധാരണയായി എടുക്കുന്ന റുട്ടീൻ വാക്‌സിനായി മാറിയെന്നും നാഷ്ണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷൻ ചെയർപേഴ്‌സൺ ഡോ.എൻകെ അറോറ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

30 വയസ് കഴിഞ്ഞ സ്ത്രീകൾ സെർവിക്കൽ ക്യാൻസർ സ്‌ക്രീനിംഗ് വിധേയരാകണമെന്നും, ഇതിലൂടെ ആദ്യ സ്റ്റേജിൽ തന്നെ അസുഖം കണ്ടെത്താൻ സാധിക്കുമെന്നും എൻ.കെ അറോറ പറഞ്ഞു.

Story Highlights: cervavac vaccination drive from next year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here