Advertisement

മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന് കോഴിക്കോട് ക്രേസ് ബിസ്‌കറ്റ്‌സ് ഫാക്ടറി ഉദ്ഘാടനം ചെയ്യും

December 14, 2022
Google News 3 minutes Read

മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ക്രേസ് ബിസ്‌ക്കറ്റ്‌സ് ഫാക്ടറി ഉദ്ഘാടനം ചെയ്യും. 2022 ഡിസംബര്‍ 17ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ക്രേസ് ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നത്. വ്യവസായ നിയമ മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുതിയ ബിസ്‌കറ്റ് വേരിയന്റുകള്‍ അവതരിപ്പിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ആസ്‌കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. തുറമുഖം മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, എം.കെ രാഘവന്‍ എംപി, പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, ബാലുശേരി എംഎല്‍എ കെ. എം സച്ചിന്‍ ദേവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കോഴിക്കോട് കിനാലൂര്‍ കെഎസ്‌ഐഡിസി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയാണ് പിണറായി വിജയന്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്. (cm pinarayi vijayan will inaugurate craze biscuit factory in kozhikode)

ക്രേസ് ബിസ്‌കറ്റ്‌സ് ഉദ്ഘാടനം ചെയ്യാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എത്തുന്നത്, തങ്ങള്‍ക്കു മാത്രമല്ല, കേരളത്തില്‍ നിന്ന് സംരംഭങ്ങള്‍ തുടങ്ങുന്ന മുഴുവന്‍ പേര്‍ക്കും പ്രചോദനമാണെന്ന് ക്രേസ് ബിസ്‌കറ്റ്‌സ് സിഎംഡി അബ്ദുള്‍ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരും പി രാജീവിന്റെ നേതൃത്വത്തിലൂള്ള വ്യവസായ വകുപ്പും വലിയ വ്യാവസായിക കുതിപ്പാണ് സംസ്ഥാനത്തിനു നല്‍കുന്നത്. സംസ്ഥാനത്തിന്റെ മാറിയ വ്യവസായ നയത്തിന്റെ ഗുണഭോക്താവാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സര്‍ക്കാരിനെ വിശ്വസിച്ചാണ് ഞാന്‍ ക്രേസ് ബിസ്‌കറ്റ്‌സ് ആരംഭിച്ചത്. ആ വിശ്വാസം പൂര്‍ണമായി കാത്തു സൂക്ഷിക്കുന്ന പിന്തുണയാണ് എനിക്ക് സര്‍ക്കാരില്‍ നിന്നും കെ.എസ്.ഐ.ഡി.സി അടക്കമുള്ള അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചത്. മലയാളികള്‍ക്കെല്ലാം അഭിമാനിക്കാനാവുന്ന നിരവധി ദേശീയ അന്തര്‍ദ്ദേശീയ ബ്രാന്‍ഡുകള്‍ കേരളത്തില്‍ നിന്നുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്.’ അബ്ദുള്‍ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ക്രേസ് ബിസ്‌ക്കറ്റ്‌സ് ഫാക്ടറി. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്‌നോളജിസ്റ്റുകള്‍ നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌ക്കറ്റുകളുടെ പ്രത്യേകതകളാണ്. ഇരുപത്തിരണ്ടോളം രുചിഭേദങ്ങളുമായി ക്രേസ്, കേരളത്തിന്റെ പുതിയ ക്രേസായി കഴിഞ്ഞു. കാരമല്‍ ഫിംഗേഴ്‌സ്, കാര്‍ഡമം ഫ്രഷ്, കോഫി മാരി, തിന്‍ ആരോറൂട്ട്, മാള്‍ട്ടി മില്‍ക്കി ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടര്‍ കുക്കി, പെറ്റിറ്റ് ബുറേ, ഷോര്‍ട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 22ഓളം വൈവിധ്യമാര്‍ന്ന ബിസ്‌കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്. കേരള വിപണിക്കു പിന്നാലെ വിദേശവിപണികളിലേയ്ക്കും ക്രേസ് ബിസ്‌കറ്റ്‌സ് എത്തുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണയോടു കൂടിയാണ് ക്രേസ് ബിസ്‌ക്കറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. വ്യവസായ വകുപ്പ് പ്രഖ്യാപിച്ച ‘മീറ്റ് ദ് ഇന്‍വെസ്റ്റര്‍’ പരിപാടിയുടെ ഭാഗമായി യാഥാര്‍ത്ഥ്യമാവുന്ന ആദ്യ സംരംഭങ്ങളില്‍ ഒന്നാണ്, കേരളത്തില്‍ നിന്ന് ആഗോളതലത്തിലേയ്ക്ക് വളരാനൊരുങ്ങുന്ന ബ്രാന്‍ഡായ ക്രേസ് ബിസ്‌കറ്റ്‌സ്. അഞ്ഞൂറിലധികം തൊഴിലാളികള്‍ക്ക് നേരിട്ടും ആയിരത്തിലധികം പേര്‍ക്ക് പരോക്ഷമായും ക്രേസ് ബിസ്‌ക്കറ്റ്‌സ് തൊഴില്‍ നല്‍കുന്നുണ്ട്.

വ്യവസായ വിദ്യാഭ്യാസ റവന്യൂ (വഖവ്) പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് ഐഎഎസ്, കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി എന്നിവരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും. പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണന്‍, വാര്‍ഡ് അംഗം ശ്രീമതി. റംല വെട്ടത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ ക്രേസ് ബിസ്‌ക്കറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടര്‍ അലി സിയാന്‍, ഡയറക്ടര്‍ ഫസീല അസീസ്, ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ്, സി എം ഡി (പുഷ് 360 ) വി. എ ശ്രീകുമാര്‍, സി എഫ് ഒ പ്രശാന്ത് മോഹന്‍ , ജിഎം സെയില്‍സ് & മാര്‍ക്കറ്റിങ് ജെന്‍സണ്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: cm pinarayi vijayan will inaugurate craze biscuit factory in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here