എംഎല്‍എക്കെതിരായ അധിക്ഷേപക്കേസില്‍ സാബുവിന് താത്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ്

പി.വി.ശ്രീനിജിന്‍ എംഎല്‍എയെ അധിക്ഷേപിച്ചെന്ന കേസില്‍ സാബു എം.ജേക്കബിന് താത്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സാബുവിന്റെ ഹർജിയിൽ എംഎൽഎക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
സാബു ജേക്കബിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി അന്വേഷണം തുടരാൻ അനുമതി നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ സാബു ജേക്കബിന് നിർദേശം നൽകുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് മുൻകൂർ നോട്ടീസ് നൽകണം. ഹർജി ക്രിസ്തുമസ് അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അതുവരെ സാബു ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു.
എംഎല്‍എയുടെ പരാതിയില്‍ സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി, പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവന്‍ നടത്തിയ കര്‍ഷക ദിനത്തില്‍ ഉദ്ഘാടകനായി എത്തിയ എംഎല്‍എയെ ജാതീയമായി അപമാനിച്ചു എന്നായിരുന്നു പരാതി. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും, സംഭവ ദിവസം സ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നുമാണ് സാബു എം.ജേക്കബിന്റെ വാദം.
പി.വി.ശ്രീനിജിന്‍ എംഎല്‍എയുമായുള്ളത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമാണെന്നും സാബു ജേക്കബ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എംഎല്‍എയുടെ പരാതിയില്‍ സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കാര്‍ഷിക ദിനാചരണത്തില്‍ ഉദ്ഘാടകനായി എത്തിയ എംഎല്‍എയെ ജാതീയമായി അപമാനിച്ചു എന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ കേസില്‍ ആകെ ആറ് പ്രതികള്‍ ആണ് ഉള്ളത്.
Story Highlights: High Court said that Sabu M. Jacob should not be arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here