നിലയ്ക്കൽ-പമ്പ സർവീസിൽ തീർത്ഥാടകരെ കുത്തി നിറച്ച് കെഎസ്ആർടിസി

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർത്ഥാടകരെ ബസിൽ കുത്തി നിറച്ച് കൊണ്ടു പോകുന്നു. കയറു കെട്ടിയാണ് തീർഥാടകരെ നിയന്ത്രിക്കുന്നത്. ആവശ്യത്തിന് ബസ് ഇല്ല എന്ന പേരിലാണ് തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നത്. തീർഥാടകരെ സീറ്റിങ് കപ്പാ സിറ്റിയിൽ മാത്രമെ കൊണ്ടു പോകാവൂ എന്ന ഹൈക്കോടതി നിർദേശം അട്ടിമറിക്കുകയാണ്.
അതേസമയം ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് 90620 തീർത്ഥാടകരാണ് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാൻ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ മുതൽ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിയന്ത്രിത തിരക്കാണ് സന്നിധാനത്ത് ഉണ്ടായത്. അനിഷ്ടസംഭവങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നിലവിൽ നിയന്ത്രണവിധേയമായി മാത്രമേ തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നുള്ളൂ. നിലവിലെ നിയന്ത്രണങ്ങൾ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്കൊഴിവാക്കാൻ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങിയതായാണ് വിലയിരുത്തൽ.
ഇതിൻ്റെ ഭാഗമായി ക്യൂ മാനെജ്മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കും. അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഇന്നും രാത്രി 11.30 വരെ ദർശനം ഉണ്ടായിരിക്കും.
Read Also: ശബരിമല തീർഥാടനം; സർക്കാർ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല
ഇതിനിടെ ശബരിമല തീർഥാടനം സർക്കാർ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കി നിജപ്പെടുതുന്നത് പ്രായോഗികമല്ല. തീർത്ഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോടതി ഇടപെടേണ്ട അവസ്ഥയാണുള്ളത്.
ശബരിമല മാസ്റ്റർപ്ലാൻ പദ്ധതി സമർപ്പിച്ചില്ലെങ്കിൽ 80 കോടി രൂപ നഷ്ടമാകും. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights: Nilakkal-Pamba KSRTC service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here