റാസൽഖൈമയിൽ നിർമാണത്തിലുള്ള വീടുകളിൽ മോഷണം; ഏഷ്യൻ വംശജര്‍ പിടിയിൽ

റാസൽഖൈമയിലെ വീടുകളിൽ മോഷണം നടത്തിയ നാലംഗ ഏഷ്യന്‍ സംഘം അറസ്റ്റിൽ. 15ഓളം വീടുകളിലാണ് കവർച്ച നടന്നത്. വാതിലും ജനലും തകർത്ത് അകത്തുകടന്നശേഷം വിലകൂടിയ വയറുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും വാട്ടർ പമ്പുകളും മോഷ്ടിക്കുകയാണ് ഇവരുടെ രീതിയെന്ന് അധികൃതർ പറഞ്ഞു.
മോഷണ മുതലാണെന്ന് അറിയാതെയാണ് താൻ ഇടപാട് നടത്തിയതെന്നാണ് വാങ്ങിയയാളുടെ വാദം. വ്യാപകമായ പരാതി ലഭിച്ചതിനെത്തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
റാസൽഖൈമ പൊലീസ് പ്രത്യേക അന്വേഷകസംഘം രൂപവത്‌കരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷനുമുന്നിൽ ഹാജരാക്കി.
Read Also: റാസൽഖൈമയിൽ സാഹസികയാത്ര നടത്തുന്നവർക്ക് ബോധവത്കരണ ക്യാമ്പയിനുമായി റാസൽഖൈമ പൊലീസ്
Story Highlights: UAE: Four men jailed for stealing from 15 under-construction homes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here