Advertisement

മത്സരച്ചൂടിലും ശൈത്യത്തെ വരവേറ്റ് ഖത്തർ

December 14, 2022
Google News 0 minutes Read

ഖത്തറിൽ തണുപ്പ് കൂടുന്നു. രാജ്യത്ത് ഇന്നലെ പകൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസുമാണ്. ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് തുറായന, സുഡാൻതിലെ എന്നീ സ്ഥലങ്ങളിലാണ്. 12 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. മിസൈദ് (13), വക്ര (16), ദോഹ എയർപോർട്ട് (18), ഖത്തർ ഉനി (17), അൽഖോർ (14), കരാന (14), അബു സമ്ര (16), ഗുവൈരിയ (16) എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിൽ താപനില.

ദോഹ നഗരത്തിലെ ഇന്നത്തെ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറവ് താപനില 17 ഡിഗ്രി സെൽഷ്യസുമാണ്. അൽ വക്ര,അൽ റുവൈസ്, ദുഖാൻ, മിസൈദ്, അൽഖോർ, അബു സമ്ര എന്നിവിടങ്ങളിൽ 13നും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

മണിക്കൂറിൽ 5നും 15 നോട്ടിക്കൽ മൈലിനും ഇടയിലായിരിക്കും കാറ്റിന്റെ വേഗത. തണുപ്പിന് മുന്നോടിയായി കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയെത്തിയിരുന്നു. കടുത്ത ചൂടിൽ നിന്ന് ശൈത്യത്തിലേക്ക് കടന്നത് ലോകകപ്പ് മത്സരങ്ങൾ കാണാനെത്തിയവർക്ക് ആശ്വാസമായി. രാത്രി സമയത്തെ തണുപ്പ് സ്റ്റേഡിയങ്ങൾക്കുള്ളിലെ മത്സരച്ചൂടിനെ ഒട്ടും ബാധിച്ചിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here