എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിൽ നിന്ന് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

കൊണ്ടാഴി എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിൽ നിന്ന് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലാണ് വ്യാഴാഴ്ച കാലത്ത് അപകടമുണ്ടായത്. പാലക്കാട് ജില്ലയിലെ സ്വകാര്യ ബാങ്ക് മാനേജരായ കൊണ്ടാറ സ്വദേശി ഇടിഞ്ഞികുഴിയിൽ ജോണിയാണ് അപകടത്തിൽപ്പെട്ടത്.
പുഴയിൽ പെട്ടെന്ന് വെള്ളം കയറി ഒഴുക്ക് ശക്തമായ തുടർന്നാണ് ചെക്ക് ഡാമിന് മുകളിൽ നിന്ന് കാർ തന്നെ താഴേക്ക് മറിഞ്ഞത്. ജോണിയെ നാട്ടുകാര്യം മീൻ പിടിക്കാൻ എത്തിയവരും ചേർന്ന് ശ്രമകരമായി പുറത്ത് എത്തിച്ചു. പഴയന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി എത്തി.
Read Also: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്
Story Highlights: Car Accident Check Dam River Kondazhy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here