Advertisement

‘അച്ഛനും അമ്മയും കഷ്ടപ്പെടുകയാണ്, സാന്ത സഹായിക്കുമോ?’; ഹൃദയം കീഴടക്കി 8 വയസുകാരിയുടെ കത്ത്

December 15, 2022
Google News 7 minutes Read

ലോകം ക്രിസ്മസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. പലയിടത്തും ഇതിനോടകം തന്നെ ആഘോഷ പരിപാടികൾ തുടങ്ങി കഴിഞ്ഞു. ആഘോഷ രാവുകൾ ഇങ്ങെത്തിയതോടെ മുതിർന്നവരേക്കാൾ ആവേശത്തിലാണ് കുട്ടികൾ. മാതാപിതാക്കൾക്ക് പുറമേ സാന്താക്ലോസിൽ നിന്നും ലഭിക്കുന്ന സമ്മങ്ങൾ സ്വപ്നം കണ്ട് നടക്കുകയാണ് ഇവർ ഇപ്പോൾ. വിദേശ രാജ്യങ്ങളിൽ ക്രിസ്മസ് പാരമ്പര്യത്തിന്റെ ഭാഗമായി കുട്ടികൾ സാന്താക്ലോസിന് കത്തെഴുതുന്ന പതിവുണ്ട്. ഇപ്പോൾ ഇതാ ഒരു 8 വയസുകാരിയുടെ കത്ത് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്.

കുട്ടികൾ നന്നായി പെരുമാറിയാൽ ക്രിസ്തുമസ് ദിനത്തിൽ സാന്താ സമ്മാനം നൽകുമെന്നാണ് വിശ്വാസം. സാധാരണയായി കളിപ്പാട്ടങ്ങളോ വസ്ത്രങ്ങളോ ആണ് കുട്ടികൾ ആവശ്യപ്പെടാറുള്ളത്. ഒരു യുകെ വനിത സാന്താക്ലോസിനെ അഭിസംബോധന ചെയ്ത് തന്റെ സഹോദരിയുടെ മകൾ എഴുതിയ കത്ത് ട്വിറ്ററിൽ പങ്കിട്ടു. ‘എന്റെ സഹോദരിയുടെ 8 വയസ്സുള്ള മകൾ സാന്തയ്ക്ക് എഴുതിയ കത്താണിത്. ഇത്ര ചെറുപ്പത്തിൽ തന്നെ അവൾ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ എന്നോർത്ത് എൻ്റെ കണ്ണുകൾ നിറയുന്നു’-ഈ അടിക്കുറിപ്പോടെയാണ് കത്ത് പങ്കുവച്ചിട്ടുള്ളത്.

“പ്രിയപ്പെട്ട സാന്തയോട്, ക്രിസ്മസിന് എനിക്ക് വേണ്ടത് മമ്മിക്കും ഡാഡിക്കും കുറച്ച് പണം മാത്രമാണ്. സാമ്പത്തികമായി അവർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ചെലവുകൾ വഹിക്കാൻ അവർ പാടുപെടുന്നു. അവരുടെ കഷ്ടപ്പാട് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്. ദയവായി സാന്താ, നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമോ? ഞാൻ ചോദിക്കുന്നത് വളരെ കൂടുതലാണെന്ന് എനിക്കറിയാം, ക്ഷമിക്കണം. സ്നേഹത്തോടെ എമ്മി”- പെൺകുട്ടി കുറിച്ചു.

ഹൃദയഭേദകമായ കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നിക്കോൾ ഈ ട്വീറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ ടാഗ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയും കുടുംബവും ഇംഗ്ലണ്ടിലാണ് താമസിക്കുന്നതെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്.

Story Highlights: Little girl asks money for mum and dad in heart-wrenching letter to Santa Claus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here