Advertisement

13 ദിവസം നീണ്ട് നിന്ന യുദ്ധം; 93,000 പാക് സൈനികർ ഇന്ത്യയ്ക്ക് മുൻപിൽ കീഴടങ്ങിയ വിജയ ദിവസം; ബംഗ്ലാദേശ് എന്ന പുതിയ രാജ്യം കൂടി പിറവി കൊണ്ട യുദ്ധവിജയത്തിന്റെ കഥ

December 16, 2022
Google News 3 minutes Read
1971 india pakistan war vijay diwas

1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ഉപാധിയില്ലാതെ ഇന്ത്യയ്ക്ക് മുമ്പിൽ പാകിസ്താൻ മുട്ടുമടക്കിയ ദിവസത്തിന്റെ വാർഷികമാണ് ഇന്ന്. ഇന്ത്യൻ സായുധ സേനയുടെ ധീരതയും ധൈര്യവും അടയാളപ്പെടുത്തുന്നു ഈ വിജയ് ദിവസ്. ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവി കൂടിയാണ് 51 വർഷം മുമ്പ് ഈ യുദ്ധവിജയത്തിലൂടെ നടന്നത്. ( 1971 india pakistan war vijay diwas )

പാകിസ്താൻ ഭരണകൂടത്തിനെതിരെ കിഴക്കൻ മേഖലയിൽ തുടങ്ങിയ മനുഷ്യവകാശ പ്രക്ഷോഭമാണ് പിന്നീട് ഇന്ത്യാ-പാക് യുദ്ധത്തിന് വഴിമാറുന്നത് .ജനറൽ ജഗ്ജിത് സിങ് അറോറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സേന പാകിസ്താനെ നേരിട്ടു. ഇന്ത്യയുടെ കരുത്തിന് പിന്നിൽ പിടിച്ച് നിൽക്കാൻ പാക്കിസ്ഥാന് എറെ നാൾ സാധിച്ചില്ല. പാക് സൈനിക മേധാവി ജനറൽ ആമിർ അബ്ദുല്ല ഖാൻ നിയാസിയും 93,000 സൈനികരുമാണ് യുദ്ധം നിർത്തിവെച്ച് ഇന്ത്യൻ സൈനികർക്ക് മുമ്പിൽ കീഴടങ്ങി.

13 ദിവസം കൊണ്ടാണ് പാക്കിസ്ഥാൻ അടിയറവ് പറഞ്ഞത്. 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ പാകിസ്താൻ ആക്രമിച്ചതോട യുദ്ധം ആരംഭിച്ചു. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകൾ ഒരുമിച്ച് ആയിരുന്നു പാക്കിസ്ഥാൻ ഹുങ്കിനെ നേരിട്ടത്. യുദ്ധത്തിൽ പടിഞ്ഞാറൻ പാകിസ്താനിലെ 15,010 കിലോമീറ്റർ പ്രദേശം ഇന്ത്യൻ സേന പിടിച്ചെടുത്തു.1971 ഡിസംബർ 3 മുതൽ 16 ന് ധാക്ക കീഴടങ്ങുന്നത് വരെ യുദ്ധം നീണ്ടു.

Read Also: പോർ മുഖത്തെ അറുപത് പകലുകളും രാത്രികളും…

ധാക്ക ഇപ്പോൾ സ്വതന്ത്ര രാഷ്ട്രത്തിന്റെ സ്വതന്ത്ര തലസ്ഥാനം’ 1971 ഡിസംബർ 16 ന് ശ്രിമതി ഇന്ദിരാഗാന്ധി ഇന്ത്യൻ പാർലമെന്റിൽ പ്രഖ്യാപിച്ചു. വിജയത്തിന്റെ പ്രതീകമായി പിന്നിട് എല്ലാ വർഷവും ഡിസംബർ 16 ഇന്ത്യൻ സൈന്യം വിജയ് ദിവസമായ്.

Story Highlights: 1971 india pakistan war vijay diwas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here