പോർ മുഖത്തെ അറുപത് പകലുകളും രാത്രികളും…

1999 ജൂലൈ 26 ന് നമ്മൾ ജയിച്ച കാർഗിൽ യുദ്ധം തുടങ്ങുന്നത് മെയ് 4ന് ആണ്. അതി ശൈത്യത്തെ തുടർന്ന് ഇന്ത്യ കാർഗിലിൽ നിന്ന് പട്ടാളക്കാരെ പിൻവലിച്ചതിന് തൊട്ടു പിന്നാലെയാണ് കാർഗിലിൽ നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്യുന്നത്.
ആടുമേക്കാനിറങ്ങിയവരാണ് പാക് പട്ടാളത്തെ കണ്ട് ആർമി ക്യാംമ്പിൽ കാര്യങ്ങളറിയിക്കുന്നത്. മെയ് 5ന് സേന പട്രോളിങ്ങിന് ഇറങ്ങി. അപ്പോഴും അതൊരു ഒറ്റപ്പെട്ട വെടിനിർത്തൽ ലംഘനം ആകുമെന്നേ നമ്മൾ കരുതിയിരുന്നുള്ളൂ. അപ്പോളേക്കും പാക് സംഘം നിയന്ത്രണ രേഖയും പിന്നിട്ട് കിലോമീറ്ററുകൾ കൈയ്യടക്കയിരുന്നു.
മെയ് പതിനഞ്ചിന് പട്രോളിംഗിന് ഇറങ്ങിയ അഞ്ച് സൈനികർ പാകിസ്ഥാൻ പിടിയിൽ ആകുന്നു. പിന്നീട് ക്രൂരമർദ്ദനമേറ്റ അവരുടെ ചേതനറ്റ ശരീരവുമാണ് രാജ്യത്തിന് തിരികെ ലഭിക്കുന്നത്.
തുടർന്ന് ഇന്ത്യ തിരിച്ചടിക്കാൻ ആരംഭിച്ചു. ഓപ്പറേഷൻ വിജയ് എന്ന ദൗത്യത്തിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ സൈന്യം കരമാർഗമുള്ള ആക്രമണം തുടങ്ങി. പിന്നീട് ഓപ്പറേഷൻ തൽവാറുമായി നാവിക സേനയും സഫേദ സാഗറുമായി വ്യോമ സേനയും പോർമുഖം ലക്ഷ്യമിട്ട് നീങ്ങി. മെയ് 27ന് ഇന്ത്യയുടെ മിഗ് 27 വിമാനം വെടിവച്ചിട്ട് പാകിസ്ഥാൻ പൈലറ്റിനെ യുദ്ധത്തടവുകാരനാക്കി. ശക്തമായി തിരിച്ചടിച്ചുകൊണ്ടിരുന്ന ഇന്ത്യ ഇതിനകം പല സൈനിക പോസ്റ്റുകളിലേക്കും മുന്നേറ്റം നടത്തിയിരുന്നു.
ജൂൺ 10ന് തടവിലാക്കി കൊലപ്പെടുത്തിയ ഇന്ത്യൻ സൈനികരുടെ മൃതദേഹം പാകിസ്ഥാൻ തിരികെ നൽകി. ജൂൺ 12ന് വിദേശമന്ത്രിമാരുടെ യോഗം നടന്നെങ്കിലും പരാജയപ്പെട്ടു. കൊടുംചതിയോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ രാജ്യം ഉറച്ച് നിന്നു.
ജൂൺ 15 ഓടെ പാകിസ്ഥാന് മേൽ രാജ്യാന്തര സമ്മർദ്ദം കനത്തു.
പാക്കിസ്ഥാനോട് പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ജൂൺ 29ന് ടൈഗർ ഹില്ലിലെ പ്രധാന പോസ്റ്റുകൾ സേന പിടിച്ചെടുത്തു. ജൂലൈ രണ്ടാംവാരത്തോടെ പാകിസ്ഥാൻ പിൻമാറ്റം തുടങ്ങി. ജൂലൈ 26ന് ഇന്ത്യ മഹായുദ്ധം വിജയിച്ചു.
Story Highlights -kargil vijay divas, history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here