സാൻസിബാറിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ പോരാട്ടങ്ങൾ കാണിച്ച ‘തഗ് ഓഫ് വാർ’ എന്ന ചിത്രം കണ്ടു; മേളയിലെ ചിത്രങ്ങൾ ശ്രദ്ധേയം; എം വി ഗോവിന്ദൻ

പ്രമേയം കൊണ്ടും ദൃശ്യാനുഭവം കൊണ്ടും നിരവധി സിനിമകൾ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടി കഴിഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്തു. മേളയുടെ ഭാഗമായി പ്രദർശിപ്പിക്കപ്പെട്ട ‘തഗ് ഓഫ് വാർ’ എന്ന ടാൻസാനിയൻ ചിത്രം കണ്ടു.(m v govindhan about 27th iffk)
ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ അന്ത്യ നാളുകൾ പശ്ചാതലമാക്കിയ ചിത്രം സാൻസിബാറിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ വിമോചന പോരാട്ടങ്ങൾ കാണിച്ചു തരുന്നു. പ്രണയവും പ്രതിരോധവും ഈ ചലച്ചിത്രത്തെ കൂടുതൽ മിഴിവുറ്റതാക്കിയെന്നും എം വി ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുകയാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നൂറ്റിയെമ്പത്തോളം ചിത്രങ്ങളാണ് പതിനാല് തീയറ്ററുകളിലായി പ്രദർശിപ്പിക്കപ്പെട്ടത്.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
എം വി ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്:
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുകയാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നൂറ്റിയെമ്പത്തോളം ചിത്രങ്ങളാണ് പതിനാല് തീയറ്ററുകളിലായി പ്രദർശിപ്പിക്കപ്പെട്ടത്.
മേളയുടെ ഭാഗമായി പ്രദർശിപ്പിക്കപ്പെട്ട ‘തഗ് ഓഫ് വാർ’ എന്ന ടാൻസാനിയൻ ചിത്രം കണ്ടു. ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ അന്ത്യ നാളുകൾ പശ്ചാതലമാക്കിയ ചിത്രം സാൻസിബാറിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ വിമോചന പോരാട്ടങ്ങൾ കാണിച്ചു തരുന്നു. പ്രണയവും പ്രതിരോധവും ഈ ചലച്ചിത്രത്തെ കൂടുതൽ മിഴിവുറ്റതാക്കി.
പ്രമേയം കൊണ്ടും ദൃശ്യാനുഭവം കൊണ്ടും നിരവധി സിനിമകൾ ഇപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു. സിനിമാ സ്നേഹികളുടെ സംഗമം കൂടിയായ ഈ മേള ക്രിയാത്മകമായ ചർച്ചകൾക്കും നാളെയുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾക്കും വഴിയൊരുക്കി.
ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്തു.
Story Highlights: m v govindhan about 27th iffk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here