Advertisement

ലയണൽ മെസിയെ അഭിമുഖം നടത്താൻ സ്പാനിഷ് പഠിച്ച് കണ്ണൂരുകാരി, ഖത്തറിൽ താരമായി ജുഷ്ന ഷാഹിൻ

December 16, 2022
Google News 2 minutes Read

കേരളത്തിലെ ഫുട്ബോൾ സ്നേഹത്തെ പറ്റി അർജന്റീനിയൻ മാധ്യമങ്ങൾക്ക് സ്പാനിഷിൽ വിവരിച്ച് നൽകി വൈറലായ ഒരു മലയാളിയുണ്ട് ഖത്തറിൽ. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ജുഷ്ന ഷാഹിനാണ് ആ മലയാളി. ലയണൽ മെസിയെ അഭിമുഖം നടത്താൻ വേണ്ടിയാണ് ജുഷ്ന സ്പാനിഷ് ഭാഷ പഠിച്ചത്.(malayali girl jushna shahin fifa world cup)

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

മെസിയോടും അർജന്റീന ടീമിനോടും മലയാളികൾക്കുള്ള അടങ്ങാത്ത ഇഷ്ടം സ്പാനിഷ് ഭാഷയിൽ അർജന്റൈൻ ചാനലായ ഫിലോ ന്യൂസിനോടു വിവരിച്ചതോടെയാണ് ജുഷ്ന ശ്രദ്ധേയയായത്.മുതിർന്ന മാധ്യമപ്രവർത്തകനായ സി.കെ. അബ്ദുൽ ജബ്ബാറിന്റെയും നാസിലയുടെയും മകളായ ജുഷ്ന സ്പാനിഷ് ഭാഷ പഠിച്ചതും സ്പെയിനിലെത്തിയതുമെല്ലാം മെസിയോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണ്.

‘ചെറുപ്പം മുതൽ ഫുട്ബോൾ കാണാറുണ്ട്. കണ്ടതിൽ കൂടുതൽ ലയണൽ മെസിയുടേ മത്സരങ്ങളാണ്. ഫുട്ബോൾ ജേണലിസ്റ് ആവണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. മെസി പറയുന്നത് മനസിലാവുന്നില്ല എന്ന കാരണത്താലാണ് സ്‌പാനിഷ്‌ പഠിക്കാൻ തീരുമാനിച്ചത്.

ഫാമിലി എല്ലാവരും നല്ല സപ്പോർട്ട് ആണ്. അർജന്റീന ഫൈനലിൽ എത്തിയിട്ടുണ്ട് , അവർക്കുള്ളതാണ് ഈ ലോകകപ്പ് അവരുടെ പെർഫോമൻസ് അത്രത്തോളം നല്ലതാണ്. മെസി ഇത്തവണ കപ്പ് നേടും എന്നും ജുഷ്ന ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: malayali girl jushna shahin fifa world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here