മദ്യലഹരിയില്‍ തെരുവിലെ നായ്ക്കുട്ടികളോട് ക്രൂരത; വാലുകളും ചെവികളും അറുത്ത് ഭക്ഷിച്ചു

മദ്യലഹരിയില്‍ തെരുവിലെ നായ്ക്കുട്ടികളോട് രണ്ട് യുവാക്കളുടെ ക്രൂരത. യുവാക്കള്‍ തെരുവ് നായ്ക്കളുടെ വാലും ചെവികളും അറുത്തുമാറ്റി ഭക്ഷിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. (Two Intoxicated Men Cut Ear, Tail Of Puppies And Ate Them)
തെരുവില്‍ നിന്ന് നായ്ക്കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് മുറിയില്‍ പൂട്ടിയിട്ടുകൊണ്ടായിരുന്നു ക്രൂരത. ചോരവാര്‍ന്ന് കിടക്കുന്ന നായ്ക്കുട്ടികളെ ഇവര്‍ പുറത്തുപോകാന്‍ അനുവദിക്കാതെ മുറിയില്‍ യാതൊരു ശുശ്രൂഷയും നല്‍കാതെ പൂട്ടിയിടുകയായിരുന്നു. മദ്യത്തിനൊപ്പം ഉപ്പുകൂട്ടി ഭക്ഷിക്കാനാണ് യുവാക്കള്‍ നായകളുടെ വാലും ചെവിയും മുറിച്ചെടുത്തത്.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
നായകള്‍ ചത്തിട്ടില്ലെങ്കിലും നില ഗുരുതരമാണെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നായകളെ നാട്ടുകാര്‍ കണ്ടെത്തി ചികിത്സ ഉറപ്പുവരുത്തുകയായിരുന്നു. മുകേഷ് വാല്‍മീകി എന്നയാളാണ് ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയതെന്ന് യു പി പൊലീസ് അറിയിച്ചു. നായകള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി പീപ്പിള്‍ ഫോര്‍ അനിമല്‍സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി.
Story Highlights: Two Intoxicated Men Cut Ear, Tail Of Puppies And Ate Them
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here