Advertisement

ബഫർ സോൺ; കർഷകരെ വഴിയാധാരമാക്കൻ ശ്രമം, വനം വകുപ്പ് പുകമറ സൃഷ്ടിക്കുന്നു; ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി

December 17, 2022
Google News 1 minute Read

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിറോ മലബാർ സഭ. വനം വകുപ്പിന് അലംഭാവവും ഉദാസീനതയുമാണെന്ന് ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു
കർഷകരെ വഴിയാധാരമാക്കുന്ന റിപ്പോർട്ട് നൽകാനാണ് ശ്രമം. പിഴവുകൾ തിരുത്താൻ ജനപ്രതിനിധികളെയും, കർഷകരെയും, തദ്ദേശ സ്ഥാപനങ്ങളെയും ആശ്രയിക്കണം. വനം വകുപ്പും മന്ത്രിയും പുകമറ സൃഷ്ടിക്കുന്നു. കർഷക അവകാശം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നിർബന്ധിതരാകുമെന്ന് ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി ട്വൻ്റി ഫോറിനോട് പറഞ്ഞു.

ഇതിനിടെ ബഫർ സോൺ വിഷയത്തിൽ കെ.സി.ബി.സി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറ അഞ്ചു. രാഷ്ട്രീയ മുതലെടുപ്പിന് കെ.സി.ബി.സി നിൽക്കരുത്. കമീഷന്‍റെ കാലാവധി കൂട്ടുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ അടക്കമുള്ളവർ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read Also: ബഫർ സോൺ; സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ കെ.സി.ബി.സി

അതേസമയം ബഫർ സോൺ ഉപഗ്രഹ സർവ്വേയിൽ പരാതി നൽകാനുള്ള സമയം ദീർ ഘിപ്പിക്കണമെന്ന് വയനാട്ടിലെ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെട്ടു. ബഫർ സോൺ പരിധിയിൽ വരുന്ന പഞ്ചായത്ത്‌,നഗരസഭാ വാർഡുകളിൽ യോഗങ്ങൾ വിളിച്ചു ചേർക്കും.ബത്തേരി,മാനന്തവാടി നഗരസഭകളും വിവിധ പഞ്ചായത്തുകളും ഹെൽപ്‌ ഡെസ്കുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

Story Highlights: Archbishop Joseph Pamplany About Buffer Zone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here