തോമസ് കെ തോമസിനെതിരായ ജാതിയധിക്ഷേപക്കേസ്; തന്നെ സമ്മർദത്തിലാക്കാൻ പൊലീസ് നീക്കമുണ്ടായെന്ന് പരാതിക്കാരി

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരായ ജാതിയധിക്ഷേപക്കേസിൽ പരാതിക്കാരിയെ സമ്മർദത്തിലാക്കാൻ പൊലീസ് നീക്കം. എംഎൽഎയേയും ഭാര്യയേയും ആക്ഷേപിച്ചെന്ന പരാതിയിൽ ജിഷയ്ക്കെതിരെയും പൊലീസ് കേസെടുത്തു. എംഎൽഎ തന്നെ മർദിക്കാൻ ശ്രമിച്ചുവെന്നു പരാതിക്കാരിയുടെ മൊഴി പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.തനിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തോമസ് കെ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. (casteist abuse case against thomas k thomas mla)
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ജാതിയമായി അതിക്ഷേപിച്ചന്ന കേസിൽ തോമസ് കെ തോമസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. മറ്റുള്ളവരുടെ മുന്നിൽവെച്ച് എംഎൽഎ തന്നെ തെറിപറഞ്ഞു. ഭാര്യ ഷേർലി ജാതിമായി പരിഹസിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ എംഎൽഎ ചുമലിൽ പിടിച്ചു തള്ളിയെന്നും പരാതിക്കാരിയായ ജിഷ മൊഴി നൽകി.
എന്നാൽ ആരോപണങ്ങൾ തോമസ് കെ തോമസ് തള്ളി. ഇതിനിടയിൽ എംഎൽഎയെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന് പരാതിയിൽ എൻസിപി വനിതാവിനെതിരെയും ഹരിപ്പാട് പൊലീസ് കേസ് എടുത്തു.രണ്ട് കേസുകളും കായംകുളം ഡിവൈഎസ്‌പി അന്വേഷിക്കും.അതേസമയം വനിത നേതാവിനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കുട്ടനാട് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
Story Highlights: casteist abuse case against thomas k thomas mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here