വരന് വിവാഹ സമ്മാനമായി ബുൾഡോസർ നൽകി വധുവിൻ്റെ പിതാവ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് പിന്നാലെ യോഗി സർക്കാർ അനധികൃത കൈയേറ്റങ്ങൾക്കെതിരെ സ്വീകരിച്ച ബുൾഡോസർ നടപടി രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിന്നു. ഇപ്പോഴിതാ സംസ്ഥാനത്ത് നിന്നും മറ്റൊരു ബുൾഡോസർ വാർത്ത ഇൻറർനെറ്റിൽ തരംഗമാവുകയാണ്. വരന് വിവാഹ സമ്മാനമായി ഒരു മണ്ണുമാന്തി യന്ത്രം നൽകിയിരിക്കുകയാണ് വധുവിന്റെ വീട്ടുകാർ.
ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിച്ചിരുന്ന പരശുറാം പ്രജാപതിയാണ് മകൾ നേഹയ്ക്ക് വിവാഹദിനത്തിൽ ബുൾഡോസർ സമ്മാനമായി നൽകിയത്. ഡിസംബർ 15 ന് ഉത്തർപ്രദേശിലെ ഹാമിർപൂരിൽ വച്ചായിരുന്നു വിവാഹം. ബുൾഡോർ സമ്മാനിക്കുന്നതിലൂടെ ഒരു തൊഴിലവസരമാണ് കൈമാറുന്നത്. ആഡംബര കാറിനേക്കാൾ എത്രയോ നല്ലതാണ് മണ്ണുമാന്തി യന്ത്രമെന്നും പരശുറാം പറയുന്നു.
यूपी में #बुलडोजर_मॉडल की धूम
— Kuldeep Bhardwaj 🇮🇳 (@KuldeepSharmaUP) December 17, 2022
हमीरपुर की एक शादी में उपहार स्वरूप दूल्हा योगेंद्र को बुलडोजर मिला है..
लड़की का पिता बोला कार देते तो खड़ी रहती, बुलडोजर करेगा काम, मेरी बिटिया पायेगी दाम-https://t.co/VWbgectOCK… pic.twitter.com/y9YeZIG68Q
മകൾ യുപിഎസ്‌സിക്ക് തയ്യാറെടുക്കുകയാണെന്നും പരീക്ഷയിൽ പരാജയപ്പെട്ടാലും ബുൾഡോസർ ഉപയോഗിച്ച് പണം സമ്പാദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരന് സ്ത്രീധനമായി നൽകിയ മണ്ണുമാന്തി യന്ത്രത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Story Highlights: Groom gets bulldozer as wedding gift from bride’s family, pictures go viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here