Advertisement

സംസ്ഥാനത്ത് റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല

December 17, 2022
Google News 2 minutes Read
parboiled rice scarcity in ration shop

സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല. കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപൊടണമെന്നാണ് റേഷൻ വ്യാപരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം. ( parboiled rice scarcity in ration shop )

റേഷൻ കടയിൽ വിതരണം ചെയ്യുന്ന അരി പച്ചരിയായതോടെ കാർഡ് ഉടമകൾ പ്രയാസത്തിലാണ്. പി എം ജി കെ വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നത് മുഴുവൻ പച്ചരിയാണ്. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന.മഞ്ഞക്കാർഡ് ഉടമകൾ മാത്രം സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം വരും. ചുവപ്പു കാർഡുകാർ 23 ലക്ഷത്തോളം .ഇതിൽ ഭൂരിഭാഗവും റേഷൻ കടകളിൽനിന്നുള്ള പുഴുക്കലരിയെയും ചാക്കരിയെയും ആശ്രയിച്ച് മാത്രം കഴിയുന്നവരാണ്.

എഎവൈ കാർഡുകാർക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണുള്ളത്. 15 കിലോ കുത്തിരി, 5 കിലോ ചാക്കരി, 10 കിലോ പച്ചരി എന്നിങ്ങനെയാണ് ലഭിച്ചിരുന്നത്.ഇതിനു പുറമേ പിഎംജികെവൈ പദ്ധതി പ്രകാരം ഒരാൾക്ക് 5 കിലോ ധാന്യവും ലഭിക്കുമായിരുന്നു. നിലവിൽ ഇത് എല്ലാം നിലച്ചമട്ടാണ്.

കൂടാതെ പൊതുവിപണിയിൽ അരിവില കുത്തനെ കൂടുകയാണ്.ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിഷയത്തിന്റെ ഗൗരവം കണക്കിൽ എടുത്ത് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നാണ് റേഷൻ വ്യാപാരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം.

Story Highlights: parboiled rice scarcity in ration shop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here