ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; പുനപരിശോധന ഹർജി തള്ളി സുപ്രിംകോടതി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പുനപരിശോധന ഹർജി തള്ളി സുപ്രിംകോടതി.പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നൽകികൊണ്ട് കഴിഞ്ഞ മെയ് യിലെ സുപ്രിംകോടതി വിധി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു നൽകിയ ഹർജിയാണ് തള്ളിയത്.(supreme court recheck on bilkis bano case)
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
മഹാരാഷ്ട്രയിൽ വിചാരണ നടന്ന കേസിൽ പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നായിരുന്നു ബിൽക്കിസ് ബാനുവിന്റെ വാദം.ജസ്റ്റിസ്മാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹർജി തള്ളിയത്.
അതേസമയം കേസിലെ പതിനൊന്ന് പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിന് എതിരെ ബിൽക്കിസ് ബാനോ നൽകിയ റിട്ട് ഹർജി നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Story Highlights: supreme court recheck on bilkis bano case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here