Advertisement

കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പ്രവാസി ദമ്പതികള്‍ മരിച്ചു

December 18, 2022
Google News 1 minute Read

കുവൈത്തില്‍ വാഹനാപകടത്തില്‍ ഈജിപ്ത് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ഫഹാഹീലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ദമ്പതികള്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുവൈത്തി ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവസ്ഥലത്തെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരണപ്പെട്ട ദമ്പതികളുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: Egyptian couple dies in accident Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here