നിലവിൽ സംഘർഷ സാധ്യത ഇല്ല; ധവാങ് മേഖലയിലെ സാഹചര്യങ്ങൾ ത്യപ്തികരമെന്ന് സേന

ധവാങ് അടക്കമുള്ള മേഖലയിലെ സാഹചര്യങ്ങൾ ത്യപ്തികരമെന്ന് വിലയിരുത്തി സേന. ചൈനീസ് കടന്ന് കയറ്റശ്രമത്തിന് ശേഷമുള്ള സാഹചര്യങ്ങൾ ഉന്നത സേന നേത്യത്വം വിലയിരുത്തി.എല്ലാ മേഖലയിലും കർശന നിരിക്ഷണം തുടരുന്നതായ് കിഴക്കൻ കമാൻഡ് വ്യക്തമാക്കി. നിലവിൽ ഒരിടത്തും സംഘർഷ സാധ്യതകൾ ഇല്ലെന്നും കിഴക്കൻ കമാൻഡ് അറിയിച്ചു.
പ്രതിരോധമന്ത്രി അധ്യക്ഷനായ ഉന്നത സമിതിയുടെ നിർദേശാനുസരണമാണ് സാഹചര്യങ്ങൾ വിലയിരുത്തിയത്. പ്രതിരോധമന്ത്രി അധ്യക്ഷനായ ഉന്നത സമിതിയുടെ ഈ ആഴ്ച വീണ്ടും ചേരും.
Read Also: ചൈനീസ് കൈയേറ്റ ശ്രമം; ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക
അതേസമയം ധവാങ് വിഷത്തിലെ പ്രതിഷേധം ഈ ആഴ്ചയും തുടർന്നാൽ പാർലമെന്റ് സമ്മേളനം നേരത്തെ പിരിയും. നടപടിക്രമങ്ങൾ പൂർത്തിയാക്കി 23 ന് പിരിയാനാണ് സർക്കാർ നീക്കം തുടങ്ങിയത്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയും ചർച്ചയും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.
ഡിസമ്പർ 29 ന് അവസാനിയ്‌ക്കേണ്ട സമ്മേളനം വെട്ടിച്ചുരുക്കാനാണ് നീക്കം.ക്രിസ്തുമസ് ആഘോഷങ്ങൾ അടക്കം കണക്കിലെടുത്ത് സമ്മേളന തീയതി നിശ്ചയിച്ചതിൽ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നെങ്കിലും സർക്കാർ അംഗികരിച്ചിരുന്നില്ല.
Story Highlights: India-China troops clash in Tawang
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here