Advertisement

‘ലോകകപ്പ് ഖത്തർ മനോഹരമായി സംഘടിപ്പിച്ചു’;അവിശ്വസനീയ മികവെന്ന് മോഹൻലാൽ

December 18, 2022
Google News 2 minutes Read

ലോകകപ്പ് മനോഹരമായി ഖത്തർ സംഘടിപ്പിച്ച ഖത്തറിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നു. പക്ഷേ, മനോഹരമായി തന്നെ ലോകകപ്പ് സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.തനിക്ക് അങ്ങനെയൊരു ഫേവറേറ്റ് ടീം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം കാണാന്‍ എത്തിയത്.(mohanlal about qatar world cup 2022)

മലയാളികളുടെ സാന്നിധ്യവും ഒരുപാട് ഉള്ള സ്ഥലമാണ്. ലോകകപ്പ് കാണാനെത്തിയവരില്‍ 30 ശതമാനവും മലയാളികള്‍ ആണെന്നാണ് തോന്നുന്നത്.എല്ലാവരെയും പോലെ ആവേശത്തിലാണ്. ബ്രസീലില്‍ വച്ച് ഇതിന് മുമ്പും ലോകകപ്പ് കണ്ടിട്ടുണ്ട്. ഖത്തര്‍ അവിശ്വസനീയമായ മികവോടെയാണ് ലോകകപ്പ് സംഘടിപ്പിച്ചത്.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

മൊറോക്കോയില്‍ നിന്നാണ് ലോകകപ്പ് കാണാന്‍ വന്നത്. മത്സരം കഴിഞ്ഞാല്‍ ഉടന്‍ തിരിച്ച് പോകും. ഇന്ന് ആര് ജയിക്കുമെന്ന് പറയാനാവില്ല. ഇത്രയും ചെറിയ ഒരു സ്ഥലമായിട്ടും എല്ലാവരെയും തൃപ്തിപ്പെടുത്തി ഖത്തറിന് ലോകകപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Story Highlights: mohanlal about qatar world cup 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here