Advertisement

‘അവസാന ശ്വാസം വരെ പോരാടണമെന്ന് പഠിപ്പിച്ചതിന് നന്ദി’; ഹൃദയസ്പർശിയായ കുറിപ്പുമായി മെസിയുടെ ഭാര്യ അന്‍റോണെല

December 19, 2022
Google News 4 minutes Read

ലോകകപ്പ് നേടത്തില്‍ മെസിയെ അഭിനന്ദിച്ച് ഭാര്യ അന്‍റോണെല. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മെസിയുടെ കിരീടനേട്ടത്തെക്കുറിച്ച് അന്‍റോനെല ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചത്. ലോകചാമ്പ്യന്‍മാരെ, എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. മെസി നിങ്ങളിലൂടെ ഞങ്ങൾ ഏറെ അഭിമാനമാനിക്കുന്നു. ഒരിക്കലും തോൽക്കാതിരിക്കാൻ അവസാന ശ്വാസം വരെ പോരാടണമെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി, അത് ഒടുവില്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നെന്നും അന്‍റോനെല ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.(messis wife antonela pens heartfelt note for messi)

അര്‍ജന്‍റീന കിരീടം നേടുമ്പോള്‍ വിജയനിമിഷത്തില്‍ പങ്കാളികളാകാന്‍ അര്‍ജന്‍റീന നായകന്‍ മെസിയുടെ ഭാര്യ അന്‍റോണെല റോക്കൂസോയും മൂന്ന് മക്കളും ഒപ്പമുണ്ടായിരുന്നു. ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ഏറ്റുവാങ്ങിയശേഷം മെസിയും കുടുബവും ചേര്‍ന്നെടുത്ത ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

”നിങ്ങളൊരു ലോക ചാമ്പ്യനാണ്, ഇത്രയും വർഷമായി നിങ്ങൾ എന്താണ് അനുഭവിച്ചതെന്നും ഇത് നേടാൻ നിങ്ങൾ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും ഞങ്ങൾക്കറിയാം!!! നമുക്ക് അർജന്‍റീനയിലേക്ക് പോകാം,” അന്‍റോണല ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

Story Highlights: messis wife antonela pens heartfelt note for messi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here