Advertisement

ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ ഇന്നെത്തുക ഒരുലക്ഷത്തിലധികം അയ്യപ്പഭക്തര്‍

December 19, 2022
Google News 3 minutes Read
more than one lakh devotees will reach Sabarimala today

ഒരിടവേളയ്ക്ക് ശേഷം ശബരിമലയില്‍ വീണ്ടും ഒരു ലക്ഷത്തിലധികം ഭക്തര്‍ ഇന്ന് ദര്‍ശനത്തിന് എത്തും. വെര്‍ച്ച്വല്‍ ക്യൂ വഴി 1,04,478 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പൊലീസ് ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പമ്പ മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.(more than one lakh devotees will reach Sabarimala today)

അനിയന്ത്രിതമായ തിരക്ക് ഉണ്ടാവുകയാണെങ്കില്‍ മരക്കൂട്ടം മുതല്‍ ക്യു കോംപ്ലക്‌സുകള്‍ ഉപയോഗപ്പെടുത്തുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തി. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പന്തല്‍ മുതല്‍ പ്രത്യേക ക്യൂ സൗകര്യം ഒരുക്കുന്നത്.

Read Also: ശബരിമല മേല്‍ശാന്തി നിയമന തര്‍ക്കം; കോടതി ഇടപെടരുതെന്ന് യോഗക്ഷേമസഭ

കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്യൂവിലൂടെ പതിനെട്ടാം പടിക്കു താഴെ വരെയെത്താം. തുടര്‍ന്ന് അവിടെ വിശ്രമിക്കാം. അതിനുശേഷം ദര്‍ശനം നടത്തി പുറത്തിറങ്ങി വിശ്രമിക്കാം. അവിടെയെത്തി സംഘാംഗങ്ങള്‍ക്ക് ഇവരോടൊപ്പം ചേരാന്‍ കഴിയുന്ന തരത്തിലാണ് ക്യൂ ക്രമീകരിച്ചിരിക്കുന്നത്.

Story Highlights: more than one lakh devotees will reach Sabarimala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here