‘ഞാന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ?’ നിങ്ങള്‍ക്കും വോട്ട് ചെയ്യാമെന്ന് ഇലോണ്‍ മസ്‌ക്

ഏറെ അഭ്യൂഹങ്ങള്‍ക്കും ട്വിസ്റ്റുകള്‍ക്കും ഒടുവിലാണ് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തത്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററില്‍ നിരവധി മാറ്റങ്ങളും നടപ്പിലാക്കിയിരുന്നു. ഇപ്പോള്‍ താന്‍ ട്വിറ്ററിന്റെ തലപ്പത്ത് നിന്ന് മാറണോ എന്ന് പരസ്യമായി ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മസ്‌ക്.
‘ഞാന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ? ഈ വോട്ടെടുപ്പിന്റെ ഫലം ഞാന്‍ അംഗീകരിക്കും,’. ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മറ്റ് അക്കൗണ്ടുകള്‍ പ്രൊമോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ വോട്ടെടുപ്പ് നീക്കം.
Should I step down as head of Twitter? I will abide by the results of this poll.
— Elon Musk (@elonmusk) December 18, 2022
‘ഞങ്ങളുടെ ഉപയോക്താക്കളില്‍ പലരും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമാണ്. പക്ഷേ ട്വിറ്ററില്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സൗജന്യ പ്രമോഷന്‍ ഇനി അനുവദിക്കില്ല’ എന്നതാണ് ട്വിറ്റിന്റെ പുതിയ നിലപാട്. ഇതുള്‍പ്പെടെ ട്വിറ്ററിലെ പ്രധാന മാറ്റങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെയാണ് മസ്‌ക് വോട്ടിങ് നടത്തുന്നത്.
Read Also: ക്യൂ ആര്‍ കോഡ് തട്ടിപ്പില്‍ വീണ് വഞ്ചിതരാകല്ലേ… ഇക്കാര്യങ്ങള്‍ മനസില്‍ വയ്ക്കാം
അതേസമയം ട്വിറ്ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ നീക്കം ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തിയിരുന്നു. മസ്‌കിന്റെ നീക്കത്തില്‍ താന്‍ വളരെ അസ്വസ്ഥനാണെന്നും ഇത് അപകടകരമായ കീഴ്‌വഴക്കമാണെന്നുമായിരുന്നു അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം.
Story Highlights: should i step down from ceo Elon Musk twitter poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here