Advertisement

ക്യൂ ആര്‍ കോഡ് തട്ടിപ്പില്‍ വീണ് വഞ്ചിതരാകല്ലേ… ഇക്കാര്യങ്ങള്‍ മനസില്‍ വയ്ക്കാം

December 16, 2022
Google News 3 minutes Read

കയ്യില്‍ പണം കൊണ്ടുനടക്കേണ്ടെന്നും ചില്ലറ മാറേണ്ടെന്നും ഉള്‍പ്പെടെയുള്ള നിരവധി സൗകര്യങ്ങളാണ് യുപിഐ ആപ്പുകളും ക്യൂ ആര്‍ കോഡ് സ്‌കാനിംഗും കൊണ്ടുവന്നത്. എന്നാല്‍ ക്യൂ ആര്‍ കോഡ് സ്‌കാനിംഗിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നമ്മുക്കിടയിലുള്ള പലര്‍ക്കും തന്നെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകാം. സുരക്ഷിതമായി യുപിഐ പണമിടപാടുകള്‍ നടത്താനും ക്യൂ ആര്‍ കോഡ് സ്‌കാനിംഗ് തട്ടിപ്പുകള്‍ ഒഴിവാക്കാനും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. ( how to identify and be safe from q r code scams )

എന്താണ് ക്യൂ ആര്‍ കോഡ്?

ക്വിക്ക് റെസ്‌പോന്‍സ് കോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ക്യൂ ആര്‍ കോഡ്. സ്മാര്‍ട്ട് ഫോണ്‍ ക്യാമറകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ വായിക്കാവുന്ന ലോക്കേറ്ററുകളോ ഐഡന്റിഫയറുകളോ ആയ 2D ബാര്‍കോഡുകളാണ് ക്യൂ ആര്‍ കോഡുകള്‍.

തട്ടിപ്പില്‍ നിന്ന് എങ്ങനെ സുരക്ഷിതരാകാം?

  1. നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനങ്ങള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിങ്ങനെ അവകാശപ്പെടുന്ന ക്യൂ ആര്‍ കോഡുകളെ സൂക്ഷിക്കുക.

വാങ്ങിയ സാധനത്തിന്റെ തുക, നിങ്ങള്‍ നല്‍കാനുള്ള തുക എന്നിവയൊന്നും അല്ലാതെയുള്ള ക്യൂ ആര്‍ കോഡുകളെ സൂക്ഷ്മമായി നിരീക്ഷിക്കണം. ഭാഗ്യശാലിക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ എന്ന് അവകാശപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങാന്‍ നിങ്ങളോട് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പ്രത്യേക കരുതല്‍ സ്വീകരിക്കുക.

Read Also: ബെര്‍ലിനിലെ ഭീമന്‍ അക്വേറിയം തകര്‍ന്നു; പത്ത് ലക്ഷം ലിറ്റര്‍ വെള്ളവും 1500 മത്സ്യങ്ങളും തെരുവിലൂടെ ഒഴുകി

  1. കണ്ണില്‍ക്കാണുന്ന ക്യൂ ആര്‍ കോഡുകള്‍ അനാവശ്യമായി സ്‌കാന്‍ ചെയ്ത് നോക്കാതിരിക്കുക

ഹോട്ടലിലെ ടേബിളിലോ വാഹനങ്ങളില്‍ ഒട്ടിച്ചതോ കടകള്‍ക്ക് മുന്നില്‍ പതിച്ചിരിക്കുന്നതോ ആയ ക്യൂ ആര്‍ കോഡുകള്‍ വെറും കൗതുകത്തിന്റെ പേരില്‍ സ്‌കാന്‍ ചെയ്ത് നോക്കാതിരിക്കുക. പണമിടപാടുകള്‍ ആവശ്യമായി വരുമ്പോള്‍ മാത്രം ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുക.

  1. യഥാര്‍ഥ ക്യൂ ആര്‍ കോഡിന് മുകളിലായി മറ്റൊരു സ്റ്റിക്കര്‍ കണ്ടാല്‍ ജാഗ്രത വേണം

ഒരു ക്യൂ ആര്‍ കോഡിന് മുകളില്‍ പുതിയതായി ഒരു സ്റ്റിക്കര്‍ പതിച്ചതുപോലെ കാണുന്ന ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ പ്രത്യേക ജാഗ്രത വേണം

  1. പേരും മറ്റ് വിവരങ്ങളും ഉറപ്പ് വരുത്തുക

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം ലിങ്കുകള്‍ തുറന്നുവരുന്നുണ്ടെങ്കില്‍ അവയുടെ അഡ്രസ്, പണം നല്‍കാന്‍ ഉദ്ദേശിക്കുന്ന ആളുടെ പേര് മുതലായവ നോക്കി ഉറപ്പുവരുത്തുക

  1. വ്യക്തിഗത വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്

നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒടിപി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുതലായവ ആരുമായും പങ്ക് വയ്ക്കാതിരിക്കുക.

Story Highlights: how to identify and be safe from q r code scams 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here