പിന്തുണയ്ക്ക് നന്ദി; നമ്മൾ ഒരുമിച്ച് പോരാടി നേടിയ വിജയം: ലയണൽ മെസി

ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് അർജന്റീനയുടെ കിരീടനേട്ടമെന്ന് സൂപ്പർ താരം ലയണൽ മെസി. തങ്ങളെ വിശ്വസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്റെ കുടുംബത്തിന് നന്ദി, എന്നെ പിന്തുണക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. നമ്മൾ ഒരുമിച്ച് പോരാടിയാൽ അർജന്റീനക്ക് നേടാനാവത്ത ഒന്നുമില്ലെന്നും നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നെന്ന് മെസി ഫേസ്ബുക്കിൽ കുറിച്ചു.(thanking everyone for the support- lionel messi)
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
മെസിയുടെ പോസ്റ്റിന്റെ പൂർണരൂപം:
ലോക ജേതാക്കൾ….ഒരുപാട് തവണ ഞാനത് സ്വപ്‌നം കണ്ടിരുന്നു, ഒരുപാട് ആഗ്രഹിച്ചിരുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ല…
എന്റെ കുടുംബത്തിന് നന്ദി, എന്നെ പിന്തുണക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. നമ്മൾ ഒരുമിച്ച് പോരാടിയാൽ അർജന്റീനക്ക് നേടാനാവത്ത ഒന്നുമില്ലെന്നും നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. എല്ലാ അർജന്റീനക്കാരുടെയും സ്വപ്നത്തിനായി പോരാടുന്ന ഒരുമയാണ് വ്യക്തികൾക്ക് അതീതമായ ഈ ഗ്രൂപ്പിന്റെ യോഗ്യത.
Story Highlights: thanking everyone for the support- lionel messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here