Advertisement

സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ പാര്‍ട്ടി നടത്തുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

December 20, 2022
Google News 2 minutes Read
dubai emirati stabbed to death party with friends

ദുബായില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ പാര്‍ട്ടി നടത്തുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അല്‍ ഖവ്‌നീജ് 2ലെ വില്ലയിലാണ് സംഭവം. 28കാരനായ സ്വദേശി യുവാവാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.(dubai emirati stabbed to death party with friends)

വില്ലയുടെ മുന്‍വശത്ത് പാര്‍ട്ടിയുടെ ഭാഗമായി പരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നെന്നും ആ സമയത്താണ് സുഹൃത്ത് കുത്തേറ്റ നിലയില്‍ വീട്ടില്‍ നിന്ന് വരുന്നത് കണ്ടതെന്നും പ്രതികളെന്ന് സംശയിക്കുന്നവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്വയം കാറുമായി പുറത്തേക്കുപോയെന്നും ഇവര്‍ പറഞ്ഞു.

ഈ സമയം യുവാവ് പാന്റ് മാത്രമേ ധരിച്ചിരുന്നുള്ളു. ശരീരത്തില്‍ രക്തവുമുണ്ടായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ കാറുമായി തിരികെ വന്നെന്നും രക്തം വാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. സംഭവം കണ്ടുനിന്ന എട്ട് പേര്‍ സ്ഥലത്ത് നിന്ന് ഓടിപ്പോയി. ഇവിടെയുണ്ടായിരുന്ന ഇവരുടെ മറ്റൊരു സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് അന്വേഷണത്തില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

Read Also: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളെ വ്യാപകമായ തെരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. നാല് പേരെ ഷാര്‍ജയില്‍ നിന്നും അഞ്ചുപേരെ ദുബായില്‍ നിന്നുമാണ് പിടികൂടിയത്.

Story Highlights: dubai emirati stabbed to death party with friends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here