ലോകകപ്പ് വിജയാഘോഷത്തിനിടെ മുന്നിൽ കേബിൾ; അർജൻ്റൈൻ താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിഡിയോ

ലോകകപ്പ് വിജയാഘോഷത്തിനിടെ അർജൻ്റൈൻ താരങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ലോകകപ്പ് ട്രോഫിയുമായി അർജൻ്റീനയിലെത്തി ബ്യൂണസ് അയേഴ്സിലൂടെ തുറന്ന ബസിൽ നടത്തിയ സഞ്ചാരത്തിനിടെയാണ് സംഭവം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബസ് മുന്നോട്ടുപോകവെ കുറുകെ പോകുന്ന കേബിൾ താരങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. അടുത്തെത്തിയപ്പോൾ ഇത് കാണുകയും പെട്ടെന്ന് താരങ്ങൾ കുനിയുകയുമായിരുന്നു. ഇതുകൊണ്ട് മാത്രമാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. മെസി, ഡി മരിയ, ഡി പോൾ തുടങ്ങിയ താരങ്ങളാണ് വിഡിയോയിൽ ഉള്ളത്.
¡CUIDADO CON LOS CABLES MUCHACHOS! Insólito momento en la llegada de los campeones del mundo a Argentina.
— ESPN Argentina (@ESPNArgentina) December 20, 2022
Se le voló la gorra a Leandro Paredes. pic.twitter.com/mUfGmOTQdU
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് കഴിഞ്ഞ ദിവസം ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.
Story Highlights: fifa world cup argentina bus incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here