കണ്ണുകള്‍ക്ക് ചുറ്റും തടിപ്പും പാടുകളുമാണോ? എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണിന് ചുറ്റും തടിപ്പും പാടുകളും കാണാറുണ്ടോ? കണ്ണിന്റെ ഈ പ്രശ്‌നങ്ങള്‍ മുഖത്തിന്റെ ഫ്രഷ് ലുക്കിനെ നശിപ്പിക്കുന്നതായി തോന്നുന്നുണ്ടോ? കണ്ണുകള്‍ക്ക് കൂടുതല്‍ ഉന്മേഷവും ആരോഗ്യവും പകരാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. (home remedies to treat puffy eyes)
- രാവിലെ എഴുന്നേറ്റയുടന്‍ തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ നല്ലതുപോലെ കഴുകുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതു മാത്രം ചെയ്താല്‍ തന്നെ കണ്ണുകള്‍ നല്ല ഉന്മേഷത്തോടെ ഇരിക്കും.
- കണ്ണുകള്‍ക്ക് ഉന്മേഷം പകരാനായി ഗ്രീന്‍ ടീ ബാഗുകളും ഉപയോഗിക്കാം. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ടീ ബാഗുകള്‍ കണ്ണിന് മുകളിലായി അല്‍പ സമയം വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
- കണ്ണിന് ചുറ്റുമുള്ള പാടുകള്‍ മാറാനായി പണ്ടുകാലം മുതല്‍ ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരി വട്ടത്തില്‍ അരിഞ്ഞ് കണ്ണിന് മുകളില്‍ വച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് നീക്കം ചെയ്യാവുന്നതാണ്.
- കണ്ണിന് ചുറ്റും പാടുകളുള്ള സ്ഥലത്ത് കറ്റാര്‍ വാഴ നീര് പുരട്ടുന്നത് വളരെ നല്ലതാണ്. വൈറ്റമിന്‍ ഇ ഓയിലിനൊപ്പമോ കറ്റാര്‍ വാഴ നീരോ ജെല്ലോ മാത്രമായിട്ടോ ഉപയോഗിക്കാവുന്നതാണ്.
- അല്‍പം വെളിച്ചെണ്ണ എടുത്ത് കണ്ണിന് ചുറ്റും വളരെ മൃദുവായി മസാജ് ചെയ്ത് നല്‍കുന്നതും കണ്ണിന് ചുറ്റുമുള്ള തടിപ്പും പാടുകളും മാറാന്‍ സഹായിക്കും.
Story Highlights: home remedies to treat puffy eyes
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here