Advertisement

ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നേപ്പാളില്‍ നിരോധനം; കൂട്ടത്തിൽ പതഞ്ജലി നിര്‍മ്മാതാക്കളും

December 20, 2022
Google News 1 minute Read

16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നേപ്പാളിൽ നിരോധനം ഏർപ്പെടുത്തി. ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതിയാണ് തടയുന്നത്. യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസിയടക്കമുള്ള കമ്പനികളില്‍ നിന്നുള്ള ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പട്ടിക പുറത്തുവിട്ടത്. അലോപ്പതി- ആയുര്‍വേദ ഔഷധനിര്‍മ്മാതാക്കളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഔഷധ ഇറക്കുമതിക്ക് വേണ്ടി അനുമതി തേടിയ കമ്പനികളുടെ നിര്‍മ്മാണശാലകള്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇവര്‍ നിര്‍മ്മാണം നടത്തുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ദിവ്യ ഫാര്‍മസിക്ക് പുറമേ, മെര്‍ക്കുറി ലബോറട്ടറീസ്, റേഡിയന്റ് പാരന്‍റേരല്‍സ്, അഗ്ലോമെഡ്, സീ ലബോറട്ടറീസ്, ഡാഫോഡില്‍സ് ഫാര്‍മ, ജി.എല്‍.എസ്. ഫാര്‍മ, യുനിജുല്‍സ് ലൈഫ് സയന്‍സ്, അലയന്‍സ് ബയോടെക്ക്, കാപ്ടാബ് ബയോടെക്, കണ്‍സപ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ശ്രീ ആനന്ദ് ലൈഫ് സയന്‍സസ്, ഐ.പി.സി.എ. ലബോറട്ടറീസ്, കാഡില ഹെല്‍ത്ത് കെയര്‍, ഡയല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, മാക്കുര്‍ ലബോറട്ടറീസ് എന്നീ കമ്പനികളില്‍ നിന്നുള്ള ഇറക്കുമതിയും നേപ്പാള്‍ നിരോധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച കഫ് സിറപ്പ് കഴിച്ച് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതിന് പിന്നാലെ നേപ്പാളും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ പരിശോധനയ്ക്കായി ഒരു സംഘത്തെ നേപ്പാള്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here