Advertisement

ഇംഗ്ലണ്ടിൽ പുതിയ നോട്ടുകൾ പുറത്തിറങ്ങും

December 20, 2022
Google News 2 minutes Read

ഇംഗ്ലണ്ടിൽ പുതിയ നോട്ടുകൾ പുറത്തിറങ്ങും. ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം ഉൾപ്പെടുത്തിയതാണ് പുതിയ നോട്ടുകൾ. നോട്ടുകളുടെ പുതിയ രൂപം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കി. £5, £10, £20, £50 നോട്ടുകളുടെ നിലവിലുള്ള ഡിസൈനുകളിലെ ഒരേയൊരു മാറ്റം മുഖചിത്രം ആയിരിക്കും. ഇപ്പോൾ നിലവിലുള്ള നോട്ടുകളിൽ അന്തരിച്ച എലിസബത്ത് രാഞ്ജിയുടെ മുഖചത്രമാണ് ഉള്ളത്. 2024 പകുതിയോടെ പുതിയ നോട്ടുകൾ പ്രചാരത്തിൽ വരും.

പുതിയ നോട്ടുകളുടെ മുൻവശത്തും സെക്യൂരിറ്റി വിൻഡോയിലും രാജാവിന്റെ ഛായാചിത്രം പ്രദർശിപ്പിക്കും. നേരത്തെ ചാൾസ് രാജാവിന്റെ മുഖചിത്രമുള്ള നാണയങ്ങൾ ഇറക്കിയിരുന്നു. പുതിയ നോട്ടുകൾ ഇറങ്ങിയാലും നിലവിലുള്ള നോട്ടുകൾ പിൻവലിക്കില്ലെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. 1960 ൽ ആരംഭിച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നോട്ടുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഒരേയൊരു രാജകുടുംബാംഗമാണ് എലിസബത്ത് രാജ്ഞി.

എന്നിരുന്നാലും സ്കോട്ടിഷ്, നോർത്തേൺ ഐറിഷ് ബാങ്കുകൾ പുറത്തിറക്കിയ നോട്ടുകളിൽ ചാൾസ് രാജാവിനെ ചിത്രം ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 80 ബില്യൺ പൗണ്ട് മൂല്യമുള്ള 4.5 ബില്യൺ വ്യക്തിഗത ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകൾ യുകെ വിപണിയിൽ പ്രചാരത്തിലുണ്ട്.

Story Highlights: New British banknotes featuring portrait of King Charles III revealed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here