Advertisement

പുതുവത്സര ദിനത്തില്‍ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ

December 20, 2022
Google News 3 minutes Read
UAE announces official paid holiday for private sector january 1

പുതുവത്സര ദിനമായ ജനുവരി 1ന് യുഎഇയില്‍ സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും അവധിയായിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം. ഈ ദിവസം ശമ്പളത്തോടുകൂടിയായിരിക്കും അവധി. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കുള്ള അംഗീകൃത ഔദ്യോഗിക അവധികള്‍ സംബന്ധിച്ച യുഎഇ കാബിനറ്റ് തീരുമാനപ്രകാരമാണ് അവധി നല്‍കിയിരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയതു.(UAE announces official paid holiday for private sector january 1)

2023ല്‍ നിരവധി അവധികളാണ് യുഎഇ നിവാസികളെ കാത്തിരിക്കുന്നത്. ജനുവരി 1,
ഈദുല്‍ ഫിത്തര്‍, അറഫ് ഡേ, ഈദ് അല്‍ അദ്ദ, ഹിജ്രി ന്യൂയര്‍, നബിദിനം, യുഎഇ നാഷണല്‍ ഡേ എന്നീ ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: യുഎഇ സ്‌കൂളുകളിൽ ശീതകാല അവധികൾ പ്രഖ്യാപിച്ചു

അതേസമയം യുഎഇയില്‍ ശീതകാല അവധിയും ഈ മാസം പ്രഖ്യാപിച്ചിരുന്നു. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അക്കാദമിക് കലന്‍ഡര്‍ പ്രകാരം ഡിസംബര്‍ 12 മുതല്‍ ഡിസംബര്‍ 30 വരെ സ്‌കൂളുകള്‍ക്ക് അവധിയാണ്. വിന്റര്‍ അവധി കഴിഞ്ഞാല്‍ അടുത്തത് വരുന്ന് സ്പ്രിംഗ് ബ്രേക്ക് ആണ്. അതുകൊണ്ട് തന്നെ മാര്‍ച്ചിലും കുട്ടികള്‍ക്ക് സമാന രീതിയില്‍ അവധി ലഭിക്കും.

Story Highlights: UAE announces official paid holiday for private sector january 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here