Advertisement

താനുണ്ടാക്കിയ പോള്‍ കുരുക്കില്‍ പെട്ട് മസ്‌ക്; ട്വിറ്ററിനായി മറ്റൊരു സിഇഒയെ തേടിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

December 21, 2022
Google News 3 minutes Read

താന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ എന്ന ട്വിറ്റര്‍ പോളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ട്വിറ്ററിനായി മറ്റൊരു സിഇഒയെ ഇലോണ്‍ മസ്‌ക് തെരഞ്ഞുതുടങ്ങിയതായി റിപ്പോര്‍ട്ട്. ട്വിറ്ററിലെ നൂറിലധികം മുന്‍ ജീവനക്കാര്‍ മസ്‌ക് നിയമലംഘനം നടത്തിയെന്ന് ആരരോപിച്ച് കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് മസ്‌കിന്റെ നീക്കമെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്ററിന്റെ തലപ്പത്തേക്ക് തന്റെ അടുപ്പക്കാരില്‍ ഒരാളെ തന്നെ എത്തിക്കാനാണ് മസ്‌ക് നീക്കം നടത്തുന്നതെന്നും സൂചനയുണ്ട്. (elon musk is looking for new twitter ceo after poll)

ട്വിറ്ററില്‍ തന്നെ നല്‍കിയിരുന്ന പോളിലാണ് മസ്‌കിന്റെ പുതിയ നയങ്ങളോടും ട്വിറ്ററിലെ പുതിയ തൊഴില്‍ അന്തരീക്ഷത്തോടുമുള്ള അതൃപ്തി ഉപയോക്താക്കള്‍ രേഖപ്പെടുത്തിയത്. മസ്‌ക് സ്ഥാനമൊഴിയണമെന്ന് 57.5 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയരുതെന്ന് 42.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. 17502391 പേരാണ് പോളില്‍ പങ്കെടുത്തത്.

Read Also: ‘ഞാന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ?’ നിങ്ങള്‍ക്കും വോട്ട് ചെയ്യാമെന്ന് ഇലോണ്‍ മസ്‌ക്

ഏറെ അഭ്യൂഹങ്ങള്‍ക്കും ട്വിസ്റ്റുകള്‍ക്കും ഒടുവിലാണ് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തത്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററില്‍ നിരവധി മാറ്റങ്ങളും നടപ്പിലാക്കിയിരുന്നു. ട്വിറ്ററില്‍ പല ജീവനക്കാരും രാജിവച്ചൊഴിയുന്ന സ്ഥിതി ഉള്‍പ്പെടെ ഉണ്ടായതിന് പിന്നാലെയാണ് മസ്‌ക് ഇത്തരമൊരു പോള്‍ ഉണ്ടാക്കിയിരുന്നത്.

Story Highlights: elon musk is looking for new twitter ceo after poll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here