Advertisement

രോഗിയായ അച്ഛന് കരൾ പകുത്ത് നൽകാൻ മകള്‍ക്ക് ഹൈക്കോടതിയുടെ അനുമതി

December 21, 2022
Google News 3 minutes Read
daughter donated liver to father

രോഗിയായ അച്ഛന് കരൾ പകുത്ത് നൽകാൻ മകള്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ചികിത്സയിലുള്ള തൃശൂര്‍ സ്വദേശി പി.ജി.പ്രതീഷിന് കരൾ പകുത്ത് നൽകുന്നതിനാണ് അനുമതി നല്‍കിയത്. മൈനര്‍ ആയ കുട്ടിയില്‍ നിന്നും അവയവം സ്വീകരിക്കാന്‍ നിയമ തടസമുണ്ടായിരുന്നു. ഇതേതുടർന്ന് ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്മേലാണ് അനുകൂല വിധിയുണ്ടായത് ( daughter donated liver to father ).

ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്ന് കോടതി പറഞ്ഞു. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തിൽ മറ്റു കുടുംബങ്ങളുടെ ആരുടെയും കരൾ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തെങ്കിലും ദേവനന്ദ 18 വയസു മൈനർ ആയത് നിയമതടസമാവുകയായിരുന്നു. തുടർന്ന് ദേവനന്ദ നൽകിയ റിട്ട് ഹർജിയിന്മേലാണ് അനുകൂല വിധിയുണ്ടായത്.

ഈ ചെറിയ പ്രായത്തിലും കരൾ പകുത്ത് നൽകാൻ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാമായ നിശ്ചയദാർഢ്യവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ.സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങൾ വേഗത്തിലാക്കി വളരെ വേഗം റിപ്പോർട്ട് നൽകിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം കേവലം 48 മണിക്കൂറിൽ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ദേവാനന്ദയെ പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്‌തതായും മന്ത്രി പറഞ്ഞു.

ഗുരുതര കരൾ രോഗം കാരണം പ്രതീഷിന് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ മാത്രമാണ് സാധ്യമായ ചികിത്സ എന്ന് ഡോക്ടർമാരുടെ സംഘം വിധിച്ചിരുന്നു. തുടർന്നാണ് ദേവനന്ദ കോടതിയെ സമീപിച്ചത്. കോടതിയുടെ നിർദേശ പ്രകാരം കെ- സോട്ടോ അടിയന്തരമായി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ ലിവർ ട്രാൻസ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ദേവനന്ദ എന്ന കുട്ടി മൈനർ ആയതിനാൽ കുട്ടിയുടെ തീരുമാനം സ്വന്തം ഇഷ്‌ടപ്രകാരമാണോയെന്ന് ശാസ്‌ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെക്കൂടി ഉൾപ്പെടുത്തി വിദ​ഗ്ധ സമിതി വിപുലീകരിക്കുകയും ചെയ്‌തു.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധനയിൽ കരൾ പകുത്തു നൽകുന്നതിനുള്ള തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി. അതേസമയം പ്രതീഷിന് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയാണ് പ്രതിവിധിയെന്ന് വിദഗ്ധ സമിതിയും കണ്ടെത്തി. പൂർണ അറിവോടും സമ്മതത്തോടെയുള്ള ദേവാനന്ദയുടെ സന്നദ്ധതയെ 18 വയസു തികയാൻ കേവലമായ 5 മാസം വേണമെന്ന കാരണത്താൽ നിഷേധിക്കണമെന്നില്ലെന്നു റിപ്പോർട്ട് നൽകി. തുടർന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

നിയപരമായി വന്നുചേർന്ന പ്രതികൂല സാഹചര്യങ്ങളെ സ്ഥൈര്യത്തോടും ധീരതയോടും നേരിട്ട് തന്റെ പ്രിയ പിതാവിന് തന്റെ തന്നെ ജീവന്റെ ഒരു ഭാഗം പകുത്തു നൽകുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതിൽ മാതാപിതാക്കൾ അനുഗ്രഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്‌തു. കോടതിയുടെ നിർദേശങ്ങളെ അനുസരിച്ച് അതിവേഗത്തിൽ പ്രതികരിച്ചതിനും കോടതി ആവശ്യപ്പെട്ട വിവരങ്ങൾ താമസം കൂടാതെ സമർപ്പിച്ചതിന് അപ്പ്രോപ്രിയേറ്റ് അതോറിറ്റിയെ കോടതി പ്രത്യേകമായി അനുമോദിച്ചു.

Story Highlights: High Court allows daughter to give liver transplant to ailing father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here