ഭാര്യക്ക് റീഫണ്ട് നിഷേധിച്ചു, സ്റ്റാർബക്സിൽ മോഷണം നടത്തി ഭർത്താവിൻ്റെ പ്രതികാരം

അമേരിക്കയിലെ ഒക്‌ലഹോമ സിറ്റിയിൽ സ്റ്റാർബക്‌സ് സ്റ്റോറിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. 61 വയസുള്ള റിച്ചാർഡ് ഏംഗൽ എന്നയാളാണ് പിടിയിലായത്. ഭാര്യക്ക് റീഫണ്ട് നിഷേധിച്ചതിനെ തുടർന്നാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഞായറാഴ്ച വൈകുന്നേരം റിച്ചാർഡ് എംഗലും ഭാര്യയും സ്റ്റാർബക്സ് സ്റ്റോറിൽ എത്തിയിരുന്നു. എഡ്മണ്ടിലെ ഈസ്റ്റ് മെമ്മോറിയൽ റോഡിലെ ഔട്ട്‌ലെറ്റിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ 1.25 ഡോളർ പാനീയത്തിൻ്റെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. വാങ്ങിയതിന്റെ രസീതോ തെളിവോ ഇല്ലാതെ റീഫണ്ട് നൽകില്ലെന്ന് ജീവനക്കാർ അറിയിച്ചു.
പിന്നലെ ഏംഗലും കാഷ്യറും തമ്മിൽ തർക്കമായി. ഇതിനിടെ കൗണ്ടറിൽ നിന്ന് ടിപ്പ് ജാർ എടുത്ത എംഗൽ രക്ഷപ്പെട്ടു. ജീവനക്കാർ കാറിലെ ലൈസൻസ് പ്ലേറ്റിന്റെ ഫോട്ടോ എടുത്ത ശേഷം പൊലീസിനെ അറിയിച്ചു. എംഗലിനെ വീട്ടിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ച, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: US man robs Starbucks after store denies his wife $1.25 refund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here