സ്ത്രീ പുരുഷാനുപാതം കുറഞ്ഞു; കല്യാണം കഴിക്കാന്‍ വധുവില്ല; പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചുമായി യുവാക്കള്‍

സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാല്‍ വിവാഹം കഴിക്കാന്‍ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാര്‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാര്‍. ബ്രൈഡ്ഗ്രൂം മോര്‍ച്ച എന്ന പേരില്‍ സോളാപുര്‍ ജില്ലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. (Bachelors’ March For Brides In Maharashtra)
സ്ത്രീ പുരുഷ അനുപാതം മെച്ചപ്പെടുത്താന്‍ ലിംഗ പരിശോധന നിയമങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കണമെന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കള്‍ ആവശ്യപ്പെട്ടു. അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് വധുവിനെ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
വിവാഹവേഷം ധരിച്ച് കുതിരപ്പുറത്തേറിയായിരുന്നു യുവാക്കളുടെ മാര്‍ച്ച് നടന്നത്. ബാന്‍ഡ് മേളം ഉള്‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആളുകള്‍ ചിലപ്പോള്‍ മാര്‍ച്ചിനെ പരിഹസിച്ചേക്കാമെങ്കിലും വിവാഹപ്രായമെത്തിയ പുരുഷന്മാര്‍ക്ക് പങ്കാളിയെ ലഭിക്കാത്തത് നീറുന്ന പ്രശ്‌നമാണെന്ന് പരിപാടിയുടെ പ്രധാന സംഘാടകനായ രമേഷ് ബരാസ്‌കര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിലവില്‍ 1000 പുരുഷന്മാര്‍ക്ക് 889 സ്ത്രീകളാണുള്ളതെന്നാണ് പ്രതിഷേധിച്ച യുവാക്കള്‍ പറയുന്നത്.
Story Highlights: Bachelors’ March For Brides In Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here