ഫ്രാൻസിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് എബാപ്പേയുടെ ഹാഫ് ടൈമിലെ വാക്കുകൾ; വിഡിയോ പുറത്ത്

ഫിഫ ലോകകപ്പിന്റെ ഫൈനൽ പോരാട്ടം അത്യന്തം ആവേശകരമായിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഫ്രാൻസിനെ കീഴടക്കി അർജന്റീന ചാമ്പ്യന്മാരായത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും അവസാനിച്ചപ്പോൾ ഗോൾനില 3-3 എന്ന തരത്തിലായിരുന്നു. പെനാൽറ്റിയിൽ 4-2നാണ് അർജന്റീന ജയിച്ചുകയറി ലോകകപ്പ് അടിച്ചെടുത്തത്. എന്നാൽ തോൽവിയിലും കൈലിയൻ എംബാപ്പെയുടെ പ്രകടനം കളിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ( FIFA World Cup Kylian Mbappe gives rousing speech to teammates at half time ).
🗣️ Mbappé: “Es una final del mundo, eh. Es un partido único en la vida. ¡No se puede hacer peor! Esto pasa cada 4 años”.
— Ataque Futbolero (@AtaqueFutbolero) December 21, 2022
🗣️ Deschamps: “¿Saben cuál es la diferencia? ¡Ellos están jugando una put* final del mundo y nosotros no!”.
TREMENDO. 😳pic.twitter.com/ho6NyJY7Vu
മത്സരത്തിന്റെ ആദ്യഘട്ടത്തിൽ മങ്ങിപ്പോയ ഫ്രാൻസ് രണ്ടാം പകുതിയുടെ അവസാനത്തോടെ ശക്തമായി തിരികെയെത്തി അക്ഷരാർത്ഥത്തിൽ അർജന്റീനയെ ഞെട്ടിക്കുകയായിരുന്നു. ഫ്രാൻസിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് എബാപ്പേയുടെ ഹാഫ് ടൈമിലെ സഹതാരങ്ങളോടുള്ള വാക്കുകളായിരുന്നു. ആ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
തുടക്കത്തിൽ പന്ത് പോലും ലഭിക്കാൻ ഫ്രാൻസ് വിഷമിച്ചപ്പോൾ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി അര്ജന്റീന മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിൽ തിരിച്ചു വന്ന ഫ്രാൻസ് മത്സരം എക്സ്ട്രാ ടൈമിലേക്കും അവിടെ നിന്നും പെനാൽട്ടി ഷൂട്ട് ഔട്ടിലേക്കും കൊണ്ട് പോയി. മത്സരത്തിൽ ഹാട്രിക്ക് നേട്ടവുമായി എംബപ്പേ തിളങ്ങുകയും ചെയ്തു. ഹാഫ് ടൈമിൽ ഫ്രാൻസ് രണ്ടു ഗോളിന് പിന്നിട്ടു നിന്നതോടെ ഹാഫ് ടൈമിൽ ഡ്രസ്സിംഗ് റൂമിൽ എംബപ്പേ ആവേശകരമായ പ്രസംഗം നടത്തിയിരുന്നു.
Read Also: ലോകകപ്പ് പരാജയത്തിനു പിന്നാലെ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം
“ലോകകപ്പ് ഫൈനൽ മത്സരം ആണിത്, നമ്മുടെ കളി മോശമാകാൻ പാടില്ല. നമുക്ക് മൈതാനത്തേക്ക് മടങ്ങാം, ഒന്നുകിൽ അർജന്റീനയെ കളിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ തീവ്രമായി പരിശ്രമിച്ച് കൊണ്ട് വിജയിക്കുക. സുഹൃത്തുക്കളെ നമ്മൾ മറ്റെന്തെങ്കിലും ചെയ്തേ മതിയാകൂ. അർജന്റീന രണ്ട് ഗോളുകൾ അടിച്ചു കഴിഞ്ഞു. അതായത് രണ്ട് ഗോളിന് പിന്നിലാണ് നമ്മൾ. നമുക്ക് ഇനിയും തിരിച്ചു വരാൻ സാധിക്കും. നാല് വർഷം കൂടുമ്പോൾ മാത്രമാണ് ലോകകപ്പ് എത്തുകയെന്നത് പ്രത്യേകം ഓർമ്മിക്കുക” – ഇത്തരത്തിലായിരുന്നു എംബാപ്പെയുടെ സഹതാരങ്ങളോടുള്ള വാക്കുകൾ.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി മെസി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം.
രണ്ടാം പകുതിയുടെ തുടക്കം മുതൽ കളം നിറഞ്ഞത് അർജന്റീനയാണ്. മികച്ച മുന്നേറ്റങ്ങൾ നടത്തി ഫ്രഞ്ച് ഗോൾ മുഖത്ത് നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിട്ടു. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി മെസി പടയെ വിറപ്പിച്ച് കിലിയൻ എംബാപ്പെയുടെ എണ്ണം പറഞ്ഞ രണ്ടു ഗോൾ. കോളോ മുവാനിയെ ഒട്ടമെൻഡി വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി എംബാപ്പെ വലയിൽ നിക്ഷേപിച്ചു. അർജന്റീനയുടെ ഞെട്ടൽ മാറും മുമ്പ് അടുത്ത ഗോളും പിറന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക്. മെസിയും എംബാപ്പെയും വല വീണ്ടും കുലുക്കിയതോടെയാണ് മത്സരം വീണ്ടും 3-3 എന്ന അവസ്ഥയിലെത്തിയത്.
Story Highlights: FIFA World Cup Kylian Mbappe gives rousing speech to teammates at half time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here