‘കമല്‍ഹാസനും മല്‍ഹാറും കിടിലന്‍ കമ്പനി’; വെറുതെയാണോ കമലിന് കാന്തശക്തിയുണ്ടെന്ന് പറയുന്നത്: കെ.എസ്. ശബരിനാഥൻ

തന്റെ മകൻ മൽഹാറും കമൽഹാസനും ഒരുമിച്ചുള്ള അപൂർവമുഹൂർത്തത്തിന്റെ വിഡിയോ പങ്കുവച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ. തിരുവല്ലയില്‍ നടന്ന എം.ജി സോമന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കമല്‍ഹാസനും ശബരീനാഥന്‍ -ദിവ്യ ദമ്പതികളുടെ മകന്‍ മല്‍ഹാറും ചങ്ങാത്തത്തിലായതിനെക്കുറിച്ചായിരുന്നു ശബരീനാഥന്‍റെ കുറിപ്പ്.(k s sabarinadhan facebook post about kamal hassan)
വേദിയിൽ ചടങ്ങുകൾ പുരോഗമിക്കുന്നത് വീക്ഷിക്കുകയായിരുന്ന ഉലകനായകന്റെ സമീപത്തേക്ക് വരുന്ന മൽഹാർ അദ്ദേഹത്തിന്റെ തൊട്ടടുത്ത് കയറിയിരിക്കുന്നതും കമൽ കുട്ടിയെ ചേർത്തുപിടിക്കുന്നതുമാണ് വിഡിയോയിലുള്ളത്. വെറുതെയാണോ കമൽഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വിഡിയോ ഷെയർ ചെയ്തത്.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാർ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ കമൽ ചേർത്തുനിർത്തി. എന്നിട്ട് രണ്ടുപേരും കിടിലം കമ്പനി. What a man! എന്നാണ് ശബരിനാഥൻ വിഡിയോക്കൊപ്പം കുറിച്ചത്.
ശബരീനാഥന്‍റെ കുറിപ്പ്
വെറുതെയാണോ കമലഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്. അനശ്വരനടനായ എം.ജി സോമന്‍റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയിൽ അദ്ദേഹം എത്തിയിരുന്നു.ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാർ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ കമൽ ചേർത്തുനിർത്തി. എന്നിട്ട് രണ്ടുപേരും കിടിലം കമ്പനി. What a man!
എം.ജി സോമന്‍ വിടവാങ്ങിയതിന്‍റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സ്മൃതി സായാഹ്നത്തില്‍ പങ്കെടുക്കാനാണ് കമല്‍ കേരളത്തിലെത്തിയത്. സോമന്റെ പേരിലുള്ള ഏത് ചടങ്ങിൽ പങ്കെടുക്കുന്നതും എനിക്ക് കുടുംബക്കാര്യമാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. എം.ജി.സോമൻ ഫൗണ്ടേഷന്റെ അഞ്ചുലക്ഷം രൂപയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മന്ത്രി വി.എൻ.വാസവനിൽനിന്ന് കമൽഹാസൻ ഏറ്റുവാങ്ങി. സോമന്റെ സ്മരണ നിലനിർത്താൻ നല്ല നാടകക്കളരികളും മോഡൽ തിയേറ്ററും സ്ഥാപിക്കാൻ അവാർഡിനേക്കാൾ കൂടിയ തുക തിരിച്ചുനൽകാമെന്ന് കമൽഹാസൻ പറഞ്ഞു.
Story Highlights: k s sabarinadhan facebook post about kamal hassan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here