കെഎംസിസി ബഹ്‌റൈൻ പ്രവർത്തന സംഗമത്തിൽ കെ.കെ രമ പങ്കെടുക്കും

കെഎംസിസി ബഹ്‌റൈൻ പ്രവർത്തന സംഗമത്തിൽ കെ.കെ രമ എം.എൽ.എ പങ്കെടുക്കും. മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിലാണ് പരിപാടി ഒരുക്കുന്നത്. ( KK Rema to participate in KMCC Bahrain working meeting ).
Read Also: ‘ഭീഷണിപ്പെടുത്തുന്നത് സിപിഐഎം രീതി അല്ല’; കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ
കെഎംസിസി ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റിയുടെ ഉണർവ് 2022 -23 പ്രവർത്തന സംഗമം ഈ വരുന്ന ഡിസംബർ 22 ന് രാത്രി 8 മണിക്ക് മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ വടകര എം.എൽ.എ കെ.കെ രമ മുഖ്യാഥിതി ആയിരിക്കുമെന്ന് കഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
ദീർഘ കാലം കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് പദവി അലങ്കരിച്ച ജലീലിനെ പുത്തൂർ അസീസ് സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്‌കാര ജേതാവായും പ്രഖ്യാപിച്ചു. ബഹ്‌റൈൻ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളികുളങ്ങര, സെക്രട്ടറി അസ്‌ലം വടകര, ജില്ല ജനറൽ സിക്രട്ടറി അഷ്റഫ് കെ.കെ, മണ്ഡലം പ്രസിഡന്റ് അഷ്കർ വടകര, ജനറൽ സെക്രട്ടറി ഷൗക്കത്ത് അലി, ഒഞ്ചിയം വൈസ് പ്രസിഡന്റുമാരായ റഫീഖ് പുളിക്കൂൽ, അബ്ദുൽ ഖാദർ പുതുപ്പണം, സെക്രട്ടറി റഷീദ് വാഴയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Story Highlights: KK Rema to participate in KMCC Bahrain working meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here