Advertisement

സൗദിയിൽ കസ്റ്റമർ സർവീസ് മേഖലയിലെ സൗദിവൽക്കരണം പ്രാബല്യത്തിൽ; നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നത് നിരവധി വിദേശികൾ

December 22, 2022
Google News 2 minutes Read
Saudization customer service sector

സൗദിയിൽ കസ്റ്റമർ സർവീസ് മേഖലയിലെ സൗദിവൽക്കരണം പ്രാബല്യത്തിൽ വന്നു. ഈ രംഗത്ത് 100 ശതമാനവും സൗദികൾ ആയിരിക്കണമെന്നാണ് നിർദേശം. ഇതിന് പുറമെ നിയമ മേഖലയിലെ സൗദിവൽക്കരണത്തിന്റെ തോത് വർധിപ്പിക്കുകയും ചെയ്തു. ( Saudization of customer service sector ).

കസ്റ്റമർ സർവീസ് മേഖലയിലെ സ്വദേശിവൽക്കരണത്തിൻറെ ഒന്നാം ഘട്ടവും, നിയമ മേഖലയിലെ സൗദിവൽക്കരണത്തിന്റെ രണ്ടാം ഘട്ടവും പ്രാബല്യത്തിൽ വന്നതായി സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പദ്ധതി നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. കസ്റ്റമർ സർവീസ് മേഖലയിൽ 100 ശതമാനം സൗദിവൽക്കരണമാണ് നടപ്പിലാക്കേണ്ടത്.

Read Also: ലോകകപ്പ് സംഘാടനം; ഖത്തറിനെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും

കസ്റ്റമർ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. സോഷ്യൽ മീഡിയ വഴി ഉപഭോക്തൃ സേവനം നൽകുന്ന പുറം കരാർ ഏജൻസികളും പദ്ധതി നടപ്പിലാക്കണം. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. നിയമ രംഗത്ത് 50 ശതമാനം സൗദിവൽക്കരണമാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയതെങ്കിലും 70 ശതമാനം സൗദിവൽക്കരണമാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കേണ്ടത്.

നിയമ സ്ഥാപനങ്ങളും ലീഗൽ കൺസൽട്ടിംഗ് സ്ഥാപനങ്ങളും നിയമത്തിൻറെ പരിധിയിൽപ്പെടും. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ലീഗൽ കൺസൽട്ടിംഗ് തസ്തികകളിൽ പദ്ധതി നടപ്പിലാക്കണം എന്നാണ് നിർദേശം. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചുരുങ്ങിയത് 5,500 റിയാൽ ശമ്പളം നൽകണമെന്നും നിർദേശമുണ്ട്.

സ്വദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും മന്ത്രാലയം നൽകുന്നുണ്ട്. നിയമന നടപടികൾ സുതാര്യമാക്കുകയും, തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുകയും ചെയ്യുന്നതോടൊപ്പം യോഗ്യരായ തൊഴിലാളികളെ കണ്ടെത്താനുള്ള സഹായവും മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. സൗദിവിഷൻ 2030-ൻറെ ഭാഗമായി കൂടുതൽ സൗദികൾക്ക് തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

Story Highlights: Saudization of customer service sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here