ലോകകപ്പ് സംഘാടനം; ഖത്തറിനെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും

ഖത്തറിനെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും. ലോകകപ്പ് സംഘടിപ്പിക്കുന്നതിൽ വിജയിച്ചതിൽ ഞങ്ങളുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ഇനിയും ഖത്തറിന് നല്ല മുന്നേറ്റം തുടരാനും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനും കഴിയട്ടെ എന്നും ഖത്തറിന് അയച്ച അനുമോദന സന്ദേശത്തിൽ പറയുന്നു. മറ്റ് അറബ് രാജ്യങ്ങളും ഖത്തറിന് അഭിനന്ദന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ( Saudi King, Crown Prince congratulate Emir of Qatar on success of World Cup 2022 ).
” ഖത്തറിന്റെ നേട്ടങ്ങൾക്ക് ഞങ്ങളുടെ ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതിൽ സന്തോഷമുണ്ട്.” – ചൊവ്വാഴ്ച സൗദി സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചു. ഫിഫ ലോകകപ്പ് 2022 ന് ആതിഥേയത്വം വഹിച്ചതിന് ഷെയ്ഖ് തമീമിനെയും ഖത്തറിലെ ജനങ്ങളെയും അഭിനന്ദിച്ച് കുവൈറ്റ് കാബിനറ്റും പ്രസ്താവന പുറത്തിറക്കി. ഫുട്ബോൾ ലോകകപ്പിന്റെ വിജയം ഉറപ്പാക്കാൻ ഖത്തർ നടത്തിയ വലിയ വിഭവസമാഹരണത്തെയും മഹത്തായ ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായി കാബിനറ്റ് പറഞ്ഞു.
ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ആദ്യഘട്ടത്തിൽ മങ്ങിപ്പോയ ഫ്രാൻസ് രണ്ടാം പകുതിയുടെ അവസാനത്തോടെ ശക്തമായി തിരികെയെത്തി അക്ഷരാർത്ഥത്തിൽ അർജന്റീനയെ ഞെട്ടിക്കുകയായിരുന്നു. തുടക്കത്തിൽ പന്ത് പോലും ലഭിക്കാൻ ഫ്രാൻസ് വിഷമിച്ചപ്പോൾ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി അർജന്റീന മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിൽ തിരിച്ചു വന്ന ഫ്രാൻസ് മത്സരം എക്സ്ട്രാ ടൈമിലേക്കും അവിടെ നിന്നും പെനാൽട്ടി ഷൂട്ട് ഔട്ടിലേക്കും കൊണ്ട് പോയി. മത്സരത്തിൽ ഹാട്രിക്ക് നേട്ടവുമായി എംബപ്പേ തിളങ്ങുകയും ചെയ്തു. അർജന്റീനയാണ് ഇത്തവണത്തെ ലോകകപ്പ് ജേതാക്കൾ.
Story Highlights: Saudi King, Crown Prince congratulate Emir of Qatar on success of World Cup 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here