Advertisement

എട്ടുമണിക്കൂറിലധികം ഇരിക്കുന്നത് പുകവലിയ്ക്ക് സമാനമെന്ന് പഠനറിപ്പോർട്

December 22, 2022
Google News 1 minute Read

നമ്മളിൽ മിക്കവരും ഓഫീസുകളിലും കമ്പ്യൂട്ടറിനു മുന്നിലും സമയം ചെലവഴിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നടത്തമോ മറ്റു അധ്വാനങ്ങളോ നമ്മൾ ചെയ്യാൻ വിട്ടുപോകാറുമുണ്ട്. ദിവസം എട്ട് മണിക്കൂറിലധികം നിശ്ചലമായി ഇരിക്കുന്നവര്‍ക്ക് അമിതവണ്ണമോ പുകവലിയോ മൂലമുള്ള മരണസാധ്യതയ്ക്ക് സമാനമായ അകാല മരണസാധ്യതയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ തോതും ഇരിക്കുന്നതിന്‍റെ സമയവും പരിശോധിക്കുന്ന 13 ഗവേഷണപ്രബന്ധങ്ങളുടെ താരതമ്യപഠനത്തില്‍ നിന്നാണ് ഈ വിലയിരുത്തല്‍.

വളരെ കുറച്ച് ഊര്‍ജം മാത്രമേ ഇരിക്കാന്‍ വേണ്ടിആവശ്യമുള്ളത്. ദീര്‍ഘനേരത്തെ ഇരിപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, രക്തത്തില്‍ അമിതമായ പഞ്ചസാര, അമിതമായ കൊഴുപ്പ്, അപകടകരമായ തോതിലെ കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. എന്നാല്‍ ദീര്‍ഘനേരമുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ദിവസവും 60 മുതല്‍ 75 മിനിറ്റു വരെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കുമെന്ന് ഗുരുഗ്രാം പരസ് ഹോസ്പിറ്റലിലെ ഇന്‍റേണല്‍ മെഡിസിന്‍ വകുപ്പ് അധ്യക്ഷന്‍ ഡോ. ആര്‍.ആര്‍. ദത്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാത്രവുമല്ല ദീര്‍ഘനേരത്തെ ഇരിപ്പ് ഹൃദ്രോഗത്തിന്‍റെയും അര്‍ബുദത്തിന്‍റെയും സാധ്യതയും വർദ്ധിപ്പിക്കും. അതിനാല്‍ ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും എഴുന്നേല്‍ക്കാനും നടക്കാനുമൊക്കെ ശ്രമിക്കേണ്ടതാണ്.

Story Highlights: why-sitting-for-long-hours-is-harmful.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here