രണ്ടാം ഇന്നിംഗ്സിലും ചെറുത്തുനിന്ന് സച്ചിൻ ബേബി; രാജസ്ഥാനെതിരെ സമനില പിടിച്ച് കേരളം

രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് പൊരുതിനേടിയ സമനില. രണ്ടാം ഇന്നിംഗ്സിൽ 394 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് ആണ് നേടിയത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സച്ചിൻ ബേബി രണ്ടാം ഇന്നിംഗ്സിൽ 81 റൺസ് നേടി പുറത്താവാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ (69), പൊന്നം രാഹുൽ (64) എന്നിവരും കേരളത്തിനായി മികച്ചുനിന്നു. രാജസ്ഥാനു വേണ്ടി ദീപക് ഹൂഡ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടി. (kerala ranji drew rajasthan)
Read Also: പൊരുതി സച്ചിൻ ബേബി; രാജസ്ഥാന് 31 റൺസ് അകലെ വീണ് കേരളം
ആദ്യ ഇന്നിംഗ്സിൽ 337 റൺസ് നേടിയ രാജസ്ഥാനു മറുപടിയായി 306 റൺസാണ് കേരളം നേടിയത്. രാജസ്ഥാനു വേണ്ടി ദീപക് ഹൂഡ (133), സൽമാൻ ഖാൻ (74), യാഷ് കോത്താരി (58) എന്നിവർ തിളങ്ങിയപ്പോൾ സച്ചിൻ ബേബി (139 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയി. ക്യാപ്റ്റൻ സഞ്ജു സാംസണും (82) മികച്ചുനിന്നു. രണ്ടാം ഇന്നിംഗ്സിൽ ദീപക് ഹൂഡ വീണ്ടും തകർപ്പൻ ഫോം തുടർന്നപ്പോൾ രാജസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 363 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ദീപക് ഹൂഡ 155 റൺസെടുത്ത് പുറത്താവാതെ നിന്നു. കെഎസ് റാത്തോർ (75), അഭിജിത് തൊമാർ (68) എന്നിവരും തിളങ്ങി. വിജയം ലക്ഷ്യമാക്കിയാണ് കേരളം രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് വീശിയത്. രോഹൻ പ്രേം (0), ജലജ് സക്സേന (16), ഷോൺ റോജർ (9) എന്നിവർ വേഗം പുറത്തായെങ്കിലും ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പൊന്നം രാഹുലും (64) ടി-20 ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു സാംസണും (53 പന്തിൽ 69) ചേർന്ന് തിരിച്ചടിച്ചു. രാഹുൽ പുറത്തായതിനു പിന്നാലെ എത്തിയ സച്ചിൻ ബേബിയും ആക്രമണ മോഡിലായിരുന്നു. എന്നാൽ, സഞ്ജു പുറത്തായതോടെ കേരളം സമനിലയ്ക്കുള്ള ശ്രമം ആരംഭിച്ചു. വാലറ്റക്കാരെ കൂട്ടുപിടിച്ച് സച്ചിൻ ബേബി കേരളത്തിന് സമനില സമ്മാനിച്ചു.
Story Highlights: kerala ranji trophy drew rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here