Advertisement

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നു, സ്കൂളുകൾ പ്രത്യേക ജാഗ്രത പുലർത്തണം; മുഖ്യമന്ത്രി

December 23, 2022
Google News 1 minute Read

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞുങ്ങളെ ചില മാഫിയകൾ ലക്ഷ്യമിടുന്നു. മയക്കുമരുന്നിന് അടിപ്പെട്ടാൽ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കണം. അതിനാലാണ് പ്രത്യേക പ്രചാരണ പരിപാടികൾ നടത്തുന്നത്. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാൻ കഴിയണം. സ്കൂളുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പൊലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വേണ്ടെന്നും അത്തരക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവുറ്റ കുറ്റാന്വേഷണരീതി സംസ്ഥാനത്ത് നടപ്പാക്കും. ചില കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്ഥ നിലവിലുണ്ട്‌. ഇത്‌ മാറും. കേരളത്തിനു പുറത്തുള്ളവരെ അവിടെയെത്തി പിടിക്കുന്ന നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘പൊലിസിൽ ക്രിമിനലുകൾ വേണ്ട’; ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃക: മുഖ്യമന്ത്രി

രാജ്യത്തിനു മാതൃകയായ ക്രമസമാധാനനിലയുള്ള സംസ്ഥാനമാണ് കേരളം. പൊലീസിന്റെ പ്രവൃത്തികളെക്കുറിച്ച്‌ ഏറെ ആശങ്കയുള്ളത്‌ വലതുപക്ഷത്തിനാണ്. അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന്‌ ബോധ്യപ്പെടുത്തുന്ന സംഭവങ്ങൾ അടുത്തിടെയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Pinarayi Vijayan on Students Drug Use

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here