‘എന്റെ കുഞ്ഞുമക്കളെ ഇനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല’; കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടി യുവാവ്

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സജികുമാർ. 30 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി കണ്ടെത്തേണ്ടത്. സജികുമറിന് ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിര ശസ്ത്രക്രിയ അനിവാര്യമാണ്. ( sajikumar seeks financial help )
‘നാൽപ്പത് ലക്ഷം രൂപ ചെലവ് വരും. എന്റെ കൈയിൽ ഒന്നുമില്ല. രണ്ട് പെൺമക്കളാണ് ഉള്ളത്. ഈ അവസ്ഥയാണെങ്കിൽ എന്റെ കുഞ്ഞുമക്കളെ ഇനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല’- സജികുമാർ പറയുന്നു.
നാലുമാസം മുമ്പാണ് സജികുമാറിന് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു ആദ്യഘട്ട ചികിത്സ. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടന്നത്.
‘ഞങ്ങൾ സാമ്പത്തികമായി ശേഷിയില്ലാത്തവരാണ്. ഇത്ര വർഷം വാടക വീട്ടിലാണ് താമസിച്ചത്. ഇനിയും ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കണമെന്നാണ് ആഗ്രഹം’- ഭാര്യ ശരണ്യ പറഞ്ഞു.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനായി ധനലക്ഷ്മി ബാങ്ക് ഉദയംകുളങ്ങര ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സുമനസ്സുകളുടെ സഹായം ഉണ്ടായാൽ സജികുമാറിന് പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആകും.
അക്കൗണ്ട് വിവരങ്ങൾ :
AC NO 020400100069668
IFSC DLXB0000204
DHANALAKSHMI BANK
UDAYANKULANGARA
Gpay 9778387143
Story Highlights: sajikumar seeks financial help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here