കത്ത് വിവാദത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സിപിഐഎം

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സിപിഐഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവര്‍ അന്വേഷിക്കും. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.(cpim appoint commission for letter contraversy)
വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ പരിധില്‍ ജനുവരി 7 ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമന കത്ത് വിവാദത്തില്‍ ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മേയറുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം 6 ന് കോര്‍പറേഷന്‍ ഓഫീസ് വളയാനും ബിജെപി ആഹ്വാനം ചെയ്തിരുന്നു.
വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസമായിരുന്നു.
കരാര്‍ നിയമനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടികയാവശ്യപ്പെട്ട് മേയറുടെ ഓഫീസില്‍ നിന്ന് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കിട്ടിയ കത്താണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ട്ത്. ജോലി ഒഴിവുണ്ടെന്നും ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
ഇതിന് പിന്നാലെ തിരുവനന്തപുരം എസ് എടി ആശുപത്രിയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തുവന്നു. താന്‍ അയച്ചെന്ന് പറയുന്ന കത്ത് വ്യാജമാണമെന്നായിരുന്നു മേയറുടെ വിഷയത്തിലെ പ്രതികരണം.
Story Highlights: cpim appoint commission for letter contraversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here