അഭിജിത്തിനെ സിപിഐഎം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പൻഡ് ചെയ്തു

ഡിവൈഎഫ്ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പൻഡ് ചെയ്തു. വനിതാ പ്രവർത്തകയുടെ പരാതിയിലാണ് നടപടി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാകാൻ അഭിജിത്ത് പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാർട്ടി നടപടിയെടുത്തത്. ആനാവൂർ നാഗപ്പൻ നിർദ്ദേശിച്ചതിൻറെ അടിസ്ഥാനത്തിൽ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ. ഈ ആരോപണം ആനാവൂർ നാഗപ്പൻ നേരത്തെ തള്ളിയിരുന്നു.
വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ തന്നെ ഒരു പ്രാഥമിക നടപടി ഇയാൾക്കെതിരെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേമത്തെ ഡിവൈഎഫ്ഐ നേതാവും എസ് എഫ് ഐ മുൻ ജില്ലാ സെക്രട്ടറിയുമായ അഭിജിത്തിനെതിരെ സിപിഐഎം നടപടി സ്വീകരിച്ചിരിക്കുന്നത്. പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ പിന്തുണയോടെ പ്രായം മറച്ചുവെച്ചാണ് താൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാന്നതെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അഭിജിത്തിൻറെ ശബ്ദരേഖയിൽ ഉണ്ടായിരുന്നത്.
അതേസമയം, ആനാവൂർ നാഗപ്പൻ ശബ്ദരേഖ പൂർണമായി തള്ളി.
Story Highlights: cpim suspend abhijith controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here