‘ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റം മാനസികമായി തളർത്തി’; വെളിപ്പെടുത്തലുമായി ഡേവിഡ് വാർണർ

ആജീവനാന്ത നേതൃത്വ വിലക്കിനെതിരെയുള്ള തന്റെ അപ്പീലിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ച നിലപാടിലെ അതൃപ്തി പ്രകടിപ്പിച്ച് ഡേവിഡ് വാർണർ. തന്റെ നൂറാം ടെസ്റ്റിന് തയ്യാറെടുക്കുന്ന വാർണർ വിഷയം മാനസികാരോഗ്യത്തെ ബാധിച്ചതായും വെളിപ്പെടുത്തി. 2018 ലെ കേപ്ടൗൺ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ച വാർണറെ നേതൃപരമായ റോളിൽ നിന്നും ആജീവനാന്തം വിലക്കിയിരുന്നു.
വിലക്കിനെതിരെ 36-കാരൻ ഈ വർഷം ആദ്യം അപ്പീൽ നൽകിയിരുന്നു. എന്നാൽ താരത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി കാര്യങ്ങൾ നീങ്ങിയതോടെ ഈ മാസം ആദ്യം വാർണർ തന്റെ അപ്പീൽ പിൻവലിക്കാൻ നിർബന്ധിതനായി. സമീപകാലത്തെ താരത്തിൻ്റെ മോശം പ്രകടനം വിമർശന വിധേയമായിരുന്നു. വാർണർ 2020 ജനുവരി മുതൽ ടെസ്റ്റിൽ സെഞ്ച്വറി നേടിയിട്ടില്ല.
Story Highlights: David Warner Fires Shot At Cricket Australia Over Leadership Appeal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here