Advertisement

കെ.ആർ. നാരായണൻ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

December 24, 2022
Google News 3 minutes Read
KR Narayanan National Institute of Visual Science will be closed

കെ.ആർ. നാരായണൻ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഡിസംബർ 25 മുതൽ ആരംഭിക്കുന്ന വിദ്യാർഥികളുടെ നിരാഹാരസമരത്തിൽ അനിഷ്ട്ട സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രമസമാധാനപാലനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ( KR Narayanan National Institute of Visual Science will be closed from today ).

ഡിസംബർ അഞ്ചു മുതൽ ജാതി വിവേചനത്തിൽ പ്രതിഷേധിച്ചുള്ള വിദ്യാർത്ഥികളുടെ സമരം ഇവിടെ നടന്നുവരികയാണ്. വിദ്യാർഥികൾക്ക് പിന്തുണയുമായി സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി.) രം​ഗത്തെത്തിയിരുന്നു. കലാലയത്തിലെ അനീതികൾക്കും ജാതി വിവേചനത്തിനുമെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നെന്ന് ഡബ്ല്യൂ.സി.സി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

‘സിനിമ പഠിക്കുമ്പോഴും സിനിമയിൽ പ്രവർത്തിക്കുമ്പോഴും സർഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് വളരെ അനിവാര്യമാണ്. മൗലികാവകാശങ്ങൾ നിഷേധിക്കൽ, വിവേചനം, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ സ്ഥിതിഗതികൾ നിലനിൽക്കുന്ന ഇടങ്ങൾ ‘സിനിമ’ എന്ന സമഗ്രമായ കലയുടെയും അതിൽ പങ്കുകൊള്ളുന്നവരുടെയും വളർച്ചക്ക് വിലങ്ങുതടിയാണെന്ന് നമുക്കേവർക്കുമറിയാം. ഈ അറിവിൽ ഊന്നിനിന്നുകൊണ്ടുതന്നെ, ജനാധിപത്യ ബോധത്തോടെ, അനീതികൾക്കും ജാതി വിവേചനത്തിനുമെതിരേ സധൈര്യം പ്രതിഷേധിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും വിമൻ ഇൻ സിനിമാ കളക്ടീവ് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു’, ഡബ്ല്യൂ.സി.സി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

Story Highlights: KR Narayanan National Institute of Visual Science will be closed from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here